ദില്ലി: രാജ്യാന്തര കോളുകളുടെ ടെര്‍മിനേഷന്‍ നിരക്ക് 53 പൈസയിൽ നിന്ന് 30 പൈസയായി ട്രായി വെട്ടിക്കുറയ്ക്കും. വിദേശ ടെലികോം സർവീസുകളിൽ നിന്ന് ഇവിടേക്ക് വരുന്ന കോളുകൾക്കുള്ള നിരക്കാണ് ടെര്‍മിനേഷന്‍ നിരക്ക്. ഇത് പ്രവാസികൾ വൻ നേട്ടമാണ്. കുറഞ്ഞ നിരക്കിൽ വിദേശത്തു നിന്നു വിളിക്കാന്‍ സാധിക്കും.
വിദേശത്തു നിന്നു നാട്ടിലേക്ക് വരുന്ന ഓരോ കോളിനും ഇവിടത്തെ കമ്പനികൾക്ക് വിദേശ ടെലികോം സേവനദാതാക്കൾ പണം നൽകണം. ഈ തുകയാണ് ട്രായ് കുറച്ചത്. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
വിദേശ കോളുകൾക്ക് നിരക്ക് കൂടുതലായതിനാൽ മിക്കവരും സോഷ്യല്‍മീഡിയ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. അതേസമയം, യുഎഇ പോലുള്ള രാജ്യങ്ങളിൽ ജനപ്രിയ വിഡിയോ കോളുകൾക്ക് വിലക്കുണ്ട്. ഈ വാര്‍ത്ത വന്നതോടെ ചൊവ്വാഴ്ച വിപണിയിൽ ടെലികോം ഓഹരികൾ കുത്തനെ ഇടിഞ്ഞു.