കോൾ കണക്​ട്​ ചാർജ്​ കുറച്ചു; മൊബൈല്‍ ഫോണ്‍ നിരക്ക് കുറയും

By Web Desk  |  First Published Sep 20, 2017, 10:02 AM IST

ന്യൂഡൽഹി: മൊബൈൽ ഫോൺ നിരക്ക്​ കുറക്കുന്ന നടപടികളുമായി ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യ (ട്രായ്​). ഒരു നെറ്റ്​വർക്കിൽ നിന്ന്​ മറ്റൊരു ​നെറ്റ്​വർക്കിലേക്ക്​ വിളിക്കു​മ്പോൾ ഈടാക്കിയിരുന്ന കോൾ കണക്​ട്​ ചാർജ്​ ആറ്​ പൈസയായി ട്രായ്​ കുറച്ചു. നിലവിൽ 14 പൈസയാണ്​ കോൾ കണക്​ട്​ ചാർജായി ഈടാക്കുന്നത്. ഒക്​ടോബർ ഒന്ന്​ മുതൽ പുതിയ നിരക്ക്​ പ്രാബല്യത്തിൽ വരും. 2003ൽ 30 പൈസയായിരുന്നു കോൾ കണക്​ട്​ ചാർജ്​. 2009ൽ ഇത്​ 20 പൈസയായും 2015ൽ 14 പൈസയായും കുറച്ചു. 2020ഓടെ കോൾ കണക്​ട്​ ചാർജ്​ പൂർണമായും ഒഴിവാക്കുമെന്നും ട്രായ്​ വ്യക്തമാക്കി.

 

Latest Videos

click me!