2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്താകൾക്ക് നൽകിയത്. എന്നാൽ പിന്നീട് ഇത് മാർച്ച് 31 വരെ റിലയൻസ് നീട്ടി നൽകുകയായിരുന്നു. ഡിസംബര്‍ 1നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം.
നിലവിലെ നിയമമനുസരിച്ച് 90 ദിവസം മാത്രമേ ഇത്തരം ഓഫറുകൾ മൊബൈൽ കമ്പനികൾക്ക് ഉപഭോക്തകൾക്കായി നൽകാൻ സാധിക്കുകയുള്ളു എന്നാണ് സൂചന.
undefined
മറ്റ് മൊബൈൽ സേവനദാതാക്കൾ നേരത്തെ തന്നെ ജിയോയുടെ സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രായിയെ സമീപിച്ചിരുന്നെങ്കിലും ട്രായ് ആവശ്യം തള്ളിയിരുന്നു. ജിയോക്ക് ഇൻറർകോം കണക്ഷൻ ലഭ്യമാക്കത്തതിന് എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ മൊബൈൽ സേവനദാതാക്കൾക്ക് ട്രായ് പിഴയും ചുമത്തിയിരുന്നു.
എന്നാല്‍ ജിയോ ഉപഭോക്താക്കളുടെ എണ്ണം 63 മില്യൺ വരെ എത്തിയിരിക്കുന്ന സമയത്തുള്ള ട്രായുടെ നടപടി കമ്പനിക്ക്തിരിച്ചടയുണ്ടാക്കുമെന്നാണ് സൂചന.