ദില്ലി: വിമാന യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യം നല്‍കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) അനുമതി നല്‍കി. ഇന്‍ ഫ്‌ളൈറ്റ് കണക്ടിവിറ്റി സംബന്ധിച്ച് ട്രായിയുടെ ശിപാര്‍ശകള്‍ തിങ്കളാഴ്ച പുറത്തിറക്കി. ഇതനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റും മൊബൈല്‍ സേവനവും നല്‍കുന്നതിന് നല്‍കുന്നതിനുള്ള ശിപാര്‍ശകളാണ് പുറത്തിറക്കിയത്. സുരക്ഷ പാലിച്ചു കൊണ്ട് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ശിപാര്‍ശകളാണ് പുറത്തിറക്കിയിരിക്കുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 3000 അടി ആള്‍ട്ടിറ്റിയൂഡ് ഉയരത്തില്‍ എത്തിക്കഴിഞ്ഞാല്‍ മൊബൈല്‍ സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്. ഇലക്‌ട്രോണിക് ഡിവൈസുകള്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കണമെന്ന് നിര്‍ദ്ദേശവും പാലിക്കേണ്ടതുണ്ട്. യത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിദേശവിമാനങ്ങള്‍ക്കും ഒരേ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തന്നെയായിരിക്കും ബാധകമാകുക