മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയില്‍ മുന്നില്‍ യുഎഇ, ഇന്ത്യ എത്രാമത്? ആദ്യ 10 രാജ്യങ്ങളുടെ പട്ടിക പുറത്ത്

By Web Desk  |  First Published Dec 28, 2024, 3:12 PM IST

ലോകത്ത് ഏറ്റവും മികച്ച മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗമുള്ള ഇടങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളാണ് 


ദില്ലി: ലോകത്ത് ഇന്‍റര്‍നെറ്റ് ഉപയോഗം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഇന്‍റര്‍നെറ്റ് വേഗവും വര്‍ധിക്കുന്നു. മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയില്‍ എത്രാമതായിരിക്കും ലോകത്ത് ഇന്ത്യയുടെ സ്ഥാനം? മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ്. 2024 നവംബറിലെ സ്‌പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സിന്‍റെ കണക്കുകള്‍ പ്രകാരം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തില്‍ ഏറ്റവും മുന്നിലെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയുടെ മീഡിയന്‍ കണക്കുകള്‍ എടുത്താല്‍ ഗള്‍ഫ് രാജ്യമായ യുഎഇയാണ് ഒന്നാമത്. 442 എംബിപിഎസ് ആണ് യുഎഇയിലെ മീഡിയന്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗം. ഖത്തര്‍ (358 എംബിപിഎസ്), കുവൈത്ത് (264 എംബിപിഎസ്), ബള്‍ഗേറിയ (172 എംബിപിഎസ്), ഡെന്‍മാര്‍ക്ക് (162 എംബിപിഎസ്), ദക്ഷിണ കൊറിയ (148 എംബിപിഎസ്), നെതര്‍ലന്‍ഡ്‌സ് (147 എംബിപിഎസ്), നോര്‍വേ (145.74 എംബിപിഎസ്), ചൈന (139.58 എംബിപിഎസ്), ലക്സംബർഗ്ഗ് (134.14 എംബിപിഎസ്) എന്നിവയാണ് യുഎഇക്ക് പിന്നില്‍ യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. 

Latest Videos

undefined

മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ എത്രാമത്? 

മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയില്‍ ലോകത്ത് 25-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്തെ ശരാശരി ഡൗണ്‍ലോഡിംഗ് വേഗത 100.78 എംബിപിഎസ് ആണ്. അതേസമയം അപ്‌ലോഡിംഗ് സ്‌പീഡ് 9.08 എംബിപിഎസും. ഇന്ത്യ ഇന്‍റര്‍നെറ്റ് രംഗത്ത് ഏറെ മുന്നേറ്റങ്ങള്‍ കൈവരിച്ചെങ്കിലും ഇനിയും കുതിക്കാനുണ്ട് എന്ന് വ്യക്തം. ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 

Read more: ന്യൂഇയര്‍ ബിഎസ്എന്‍എല്‍ തൂക്കി; 277 രൂപയ്ക്ക് 60 ദിവസത്തേക്ക് 120 ജിബി ഡാറ്റ! പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!