സാംസങ്ങ് z4 വിപണയിലേക്ക് എത്തുന്നു. സാംസങ്ങ് വികസിപ്പിച്ച ടിസന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ എത്തുന്നത്. 4.5 ഡബ്യൂവിജിഎ സ്ക്രീനാണ് ഇതിനുള്ളത്. 480x800 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 1.5 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസ്സസറാണ് ഫോണിനുള്ളത്. 1ജിബിയാണ് റാം ശേഷി. 8ജിബി മെമ്മറിയുള്ള ഫോണിന്‍റെ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.
പ്രധാന ക്യാമറ 5 എംപിയാണ്. അതേ ശേഷിയില്‍ എല്‍ഇഡി ഫ്ലാഷോടെയാണ് സെല്‍ഫി ക്യാമറയും ഒരുക്കിയിരിക്കുന്നത്. 2,050 എംഎഎച്ചാണ് ബാറ്ററി ശേഷി. 4ജി സപ്പോര്‍ട്ടോടെയാണ് ഫോണ്‍ എത്തുന്നത്. ഡ്യൂവല്‍ സിം ഉപയോഗിക്കാന്‍ സാധിക്കുന്ന ഫോണ്‍ കറുപ്പ്, ഗോള്‍ഡ്, വെള്ള നിറങ്ങളില്‍ ലഭിക്കും.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എപ്പോള്‍ എത്തും എന്ന് വ്യക്തമാക്കിയില്ലെങ്കിലും 10,000 രൂപയ്ക്ക് താഴെ വിലയുമായി ഫോണ്‍ അടുത്ത മാസം എത്തുമെന്നാണ് സൂചന.