ദില്ലി: ക്രിസ്തുമസിന് ഇനി ഒരു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ ആഘോഷത്തിന് പൊലിമയേകാന്‍ ഗൂഗിളും എത്തി. വ്യത്യസ്ഥമായ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഡൂഡിലുകളാണ് ഇത്തവണ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. മഞ്ഞുകാലത്ത് ജനലിലൂടെ പുറത്തെ കാഴ്ച്ചകള്‍ കാണുന്ന അക്ഷരങ്ങളെയാണ് ഇവര്‍ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. ടിസി ദ സീസണ്‍ എന്നാണ് ഡൂഡിലിന് പേര് നല്‍കിയിരിക്കുന്നത്.
ഇന്നലെ, ക്രിസ്തുമസ് കരോള്‍ ആലപിക്കുകയും അതിന്റെ താളത്തിന് അനുസരിച്ച് നൃത്തമാടുകയും ചെയ്യുന്ന ഗൂഗിള്‍ അക്ഷരങ്ങളെയാണ് ഡൂഡിലുകളായി അവതരിപ്പിച്ചത്. 1862ല്‍ പുറത്തിറങ്ങിയ ഡെക്ക് ദ ഹെല്‍സ് എന്ന കരോള്‍ഗാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിസംബര്‍ 23 മുതല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഇനി ക്രിസ്തുമസ് ദിനമായ 25ന് എന്ത് ഡൂഡുലാണ് പുറത്തിറക്കുന്നത് എന്ന് കൗതുകത്തോടെ നോക്കിയരിക്കുകയാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍.