എഐയ്ക്ക് പച്ചക്കൊടി; തൊഴിലാളികളെ കൂട്ടപ്പിരിച്ചുവിടലുമായി ടിക്‌ടോക്

By Web TeamFirst Published Oct 11, 2024, 4:41 PM IST
Highlights

വീഡിയോ കണ്ടന്‍റ് മോഡറേഷനില്‍ എഐയെ കൂടുതലായി ആശ്രയിക്കാന്‍ ടിക്ടോക്, കൂടുതല്‍ തൊഴില്‍ നഷ്‌ടം മലേഷ്യയില്‍ 

വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക് നൂറുകണക്കിന് ജോലിക്കാരെ പിരിച്ചുവിടുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ഉള്ളടക്കത്തിന്‍റെ മോഡറേഷന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (എഐ) ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ടിക്‌ടോക് തൊഴില്‍ ഘടനയില്‍ മാറ്റം വരുത്തുന്നത്. മലേഷ്യയിലാണ് പിരിച്ചുവിടല്‍ ടിക്‌ടോക്കിലെ തൊഴിലാളികളെ കൂടുതലായി ബാധിക്കുക. 

ചൈനീസ് ടെക് ഭീമനായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. ആഗോളതലത്തില്‍ നൂറുകണക്കിന് തൊഴിലാളികളെയാണ് കമ്പനി പിരിച്ചുവിടുന്നത്. മലേഷ്യയില്‍ മാത്രം 700 പേരെ പിരിച്ചുവിടുന്നതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍ 500ല്‍ താഴെ തൊഴിലാളികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക എന്നാണ് ടിക്‌ടോക്കിന്‍റെ ഉടമസ്ഥരായ ബൈറ്റ്‌ഡാന്‍സിന്‍റെ വിശദീകരണം. 

Latest Videos

Read more: മസ്‌കിന്‍റെ 'ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍'; എല്ലാ ജോലിയും വെടിപ്പായി ചെയ്യുന്ന ഹ്യൂമനോയിഡ്, ഒപ്റ്റിമസിന്‍റെ വില?

ടിക്‌ടോക്കിന്‍റെ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷനില്‍ ജോലി ചെയ്‌തിരുന്നവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. പിരിച്ചുവിടുന്നതായുള്ള ഇമെയില്‍ സന്ദേശം ഇവര്‍ക്ക് ബുധനാഴ്‌ച ലഭിച്ചു. കണ്ടന്‍റ് മോഡറേഷനില്‍ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ടിക്‌ടോക്. തൊഴിലാളികളും എഐ സംവിധാനവും ചേര്‍ന്നാണ് ടിക്‌ടോക്കിന്‍റെ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷന്‍ നിര്‍വഹിക്കുന്നത്. ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ഇത്തരത്തില്‍ റിവ്യൂ ചെയ്യും. ഇനി മുതല്‍ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷന്‍സിന് എഐ ടൂളുകളെ കൂടുതലായി ആശ്രയിക്കാനാണ് ടിക് ടോക്കിന്‍റെ തീരുമാനം. 

ടിക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സിന് ആഗോളമായി 110,000 ജോലിക്കാരുണ്ട്. 200ലധികം നഗരങ്ങളില്‍ ബൈറ്റ്‌ഡാന്‍സ് പ്രവര്‍ത്തിക്കുന്നു എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങളിലുള്ളത്. കണ്ടന്‍റ് മോഡറേഷനായി ഒരു ആഗോള പ്രവര്‍ത്തന മോഡല്‍ സാധ്യമാക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയിലെ ജോലി ഘടനയില്‍ മാറ്റം വരുത്തുന്നത് എന്നാണ് ടിക്‌ടോക് വക്താവിന്‍റെ വിശദീകരണം. 

Read more: അണ്‍ലിമിറ്റഡ് 5ജി, ആമസോണ്‍ പ്രൈം, സ്വിഗ്ഗി വണ്‍ ലൈറ്റ്; രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!