വാട്ട്സ്ആപ്പില്‍ പുതിയ മൂന്ന് ഫീച്ചറുകള്‍ അവതരിപ്പിച്ചു

By Web Desk  |  First Published Jun 8, 2017, 9:21 AM IST

വാട്ട്സ്ആപ്പില്‍ പുതിയ മൂന്ന് ഫീച്ചറുകള്‍ അവതരിപ്പിച്ചു. പുതിയ അപ്ഡേഷനിലൂടെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഫീച്ചറുകള്‍, ഉടന്‍ തന്നെ ആന്‍ഡ‍്രോയ്ഡ് ഉപയോക്താക്കള്‍ക്കും  ലഭിക്കും. ആല്‍ബമായി ഫോട്ടോകളും വീഡിയോകളും അയക്കാനും, വാട്ട്സ്ആപ്പ് ക്യാമറ ഫില്‍ടെര്‍സും, റീപ്ലേ ഓപ്ഷനുമാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന ഫീച്ചറുകള്‍.

ആല്‍ബം

Latest Videos

undefined

ഇപ്പോള്‍ വാട്ട്സ്ആപ്പില്‍ വീഡിയോകളും ഫോട്ടോകളും ഒന്നിന് പിറകെ ഒന്നായി മാത്രമേ അയക്കാന്‍ സാധിക്കൂ, എന്നാല്‍ ഒരു ഹെഡ്ഡിങ്ങിന്‍റെ അടിയില്‍ വീഡിയോകളും ചിത്രങ്ങളും ഒരു ആല്‍ബം പോലെ അയക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ഫില്‍ട്ടറുകള്‍

വാട്ട്സ്ആപ്പ് ക്യാമറ വഴി ഇന്‍സ്റ്റന്‍റായി എടുത്ത് അയക്കുന്ന ചിത്രങ്ങളില്‍ ഫില്‍ട്ടറുകള്‍ ചേര്‍ക്കാന്‍ പറ്റും, പോപ്പ്, ബ്ലാക്ക് ആന്‍റ് വൈറ്റ്, കൂള്‍ ക്രോം പോലുള്ള ഫില്‍ട്ടറുകള്‍ പുതിയ ഫീച്ചറില്‍ ലഭ്യമാകും.

റിപ്ലേ സിംപിള്‍

നിലവില്‍ ഒരു സന്ദേശത്തിന് റിപ്ലേ കൊടുക്കണമെങ്കില്‍ അതില്‍ ടെച്ച് ചെയ്ത് മുകളില്‍ ബാറില്‍ വരുന്ന റിപ്ലേ സിംബല്‍ ക്ലിക്ക് ചെയ്യണം. എന്നാല്‍ ഇത് ലഘൂകരിക്കുകയാണ് വാട്ട്സ്ആപ്പ് ചെയ്തിരിക്കുന്നത് ഇത് ഇങ്ങനെയാണ്.

click me!