നക്ഷത്രത്തിന്‍റെ മരണത്തിന് പിന്നില്‍ അന്യഗ്രഹ ജീവികളോ?

By Web Desk  |  First Published Oct 29, 2016, 3:38 AM IST

കെപ്ലര്‍ ടെലസ്‌കോപ് ഉപയോഗിച്ച് നടത്തിയ പഠനമാണ് ഈ നക്ഷത്രത്തിന്‍റെ സവിശേഷതകള്‍ കൂടുതലായി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 2009-12 കാലയളവില്‍ ഈ നക്ഷത്രത്തിന്റെ വെളിച്ചത്തില്‍ ഒരു ശതമാനമാണ് കുറവുണ്ടായത്. എന്നാല്‍ പിന്നീടുള്ള ആറു മാസം കൊണ്ട് തന്നെ രണ്ട് ശതമാനം തിളക്കം കുറഞ്ഞു.

ഓഗസ്റ്റിലാണ് ഈ കണ്ടെത്തലിനെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവന്നത്. വാന നിരീക്ഷണ ജേണലായ കര്‍നേഗി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സില്‍ ഇപ്പോഴാണ് നക്ഷത്രത്തിന്‍റെ മങ്ങലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

Latest Videos

undefined

ആദ്യമായാണ് ഇത്തരത്തില്‍ അതിവേഗത്തില്‍ നിറംമങ്ങുന്ന നക്ഷത്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി നിറം മങ്ങുകയായിരുന്ന ഈ നക്ഷത്രം പിന്നീട് അതിവേഗത്തില്‍ മങ്ങിയതും ശാസ്ത്രജ്ഞരുടെ ജിജ്ഞാസ വര്‍ധിപ്പിച്ചു. എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.

ഈ നക്ഷത്രത്തിന് മുന്നിലായി ഏതെങ്കിലും ഗ്രഹമോ ഉല്‍ക്കയോ വന്നിരിക്കാമെന്നാണ് ഒരു സാധ്യതയായി പറയപ്പെടുന്നത്. അതേസമയം, മറ്റൊരു സാധ്യതക്കാണ് വലിയ തോതില്‍ പ്രചാരം ലഭിച്ചത്. അന്യഗ്രഹ ജീവികള്‍ നിര്‍മിച്ച കൃത്രിമ നക്ഷത്രമാണ് ഇതെന്നായിരുന്നു പ്രചാരം ലഭിച്ച ഗൂഡാലോചന സിദ്ധാന്തം.

 

click me!