ആപ്പിള്‍ പ്രോയിലാണ് ആദ്യമായി ഈ വീഡിയോ ലിങ്ക് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഐഫോണ്‍, ഐപാഡ്, ഐപാഡ് ടെച്ച് എന്നിവയില്‍ എല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകള്‍ വഴി എത്തുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഇത് സഫാരി ബ്രൗസറില്‍ ഓപ്പണാകും എന്നാല്‍ പിന്നീട് ഡിവൈസിന്‍റെ എല്ലാ പ്രവര്‍ത്തനവും നിലയ്ക്കും.
എന്നാല്‍ ഇത് ഗൗരവമുള്ള പ്രശ്നമുള്ളതല്ലെന്ന് പറയുന്നവരുമുണ്ട്. സിസ്റ്റം റീബൂട്ട് ആണ് പലരും നിര്‍ദേശിക്കുന്നത്. എന്നാല്‍ ഐഫോണ്‍ പോലുള്ള സിസ്റ്റത്തില്‍ ഹാര്‍ഡ് റീബൂട്ട് തന്നെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യണം. ശബ്ദം കുറയ്ക്കാനുള്ള ബട്ടണും, പവര്‍ബട്ടണും ഒന്നിച്ച് കുറച്ചുനേരം അമര്‍ത്തിപ്പിടിച്ചാല്‍ ഹാര്‍ഡ് റീബൂട്ട് ചെയ്യാം. എന്നാല്‍ വൈറസ് മാല്‍വെയര്‍ ബാധകളെ എന്നും പടിക്ക് പുറത്ത് നിര്‍ത്താന്‍ ശ്രമിച്ചിരുന്ന ആപ്പിളിന് തിരിച്ചടി തന്നെയാണ് പുതിയ മാല്‍വെയര്‍.