2017 ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്വേര്‍ഡുകള്‍

By Web Desk  |  First Published Dec 23, 2017, 4:35 PM IST

2017 അവസാനിക്കാറാകുമ്പോള്‍ കഴിഞ്ഞ 12 മാസത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം പതിവാണ്. മികച്ച ചിത്രം, നായകന്‍, ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ വ്യക്തി സംഭവം ഇങ്ങനെ നീളുന്നു ആ പട്ടിക. എന്നാല്‍, ഇപ്പോള്‍ രസകരമായ ഒന്നിന്‍റെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. 2017 ഏറ്റവും മോശം പാസ്വേര്‍ഡുകളാണ് സ്പളാഷ് ഡാറ്റാ പുറത്തുവിട്ടിരിക്കുന്നത്. 

ഏറ്റവും സുപരിചിതമായ അഞ്ച് പാസ്‌വേര്‍ഡുകളും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. അവ, 12345678, 123456, 12345, 123456789, എന്നിങ്ങനെ തുടരുന്ന ആരോഹണക്രമത്തിലുള്ള മാജിക്കാണിത്. എന്നാല്‍ ചിലര്‍ അവ തിരിച്ചിട്ടും പാസ്‌വേര്‍ഡായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

Latest Videos

123456 എന്നതാണ് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന രഹസ്യകോഡ്. പാസ്‌വേര്‍ഡ് എന്നു തന്നെയാണ് ഏറ്റവുമധികം രണ്ടാമതായി ഉപയോഗിച്ചിരിചക്കുന്നത്.

തുടര്‍ന്ന് വെല്‍ക്കം, മങ്കി, ഫുട്‌ബോള്‍, ഡ്രൈഗണ്‍, മാസ്റ്റര്‍, ചീസ് എന്നിവയാണ് ഏറ്റവും അധികം പാസ്വേര്‍ഡായി ഉപയോഗിക്കുന്നതെന്നും കമ്പനി പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പിഡിഎഫില്‍ ഈ കണക്കില്‍ പറയുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 10 പാസ്വേര്‍ഡുകള്‍

  1. 123456 (rank unchanged since the 2016 list)
  2. password (rank unchanged)
  3. 12345678 (up one spot)
  4. qwerty (up two spots)
  5. 12345 (down two spots)
  6. 123456789 (new)
  7. letmein (new)
  8. 1234567 (unchanged)
  9. football (down four spots)
  10. iloveyou (new)
click me!