ടൈപ്പല്ലെ..ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യരുതേ.!

By Web Desk  |  First Published Mar 23, 2018, 4:50 PM IST
  • ഫേസ്ബുക്കില്‍ ബിഎഫ്എഫ് എന്ന് അടിച്ചാല്‍ നിങ്ങളുടെ ഫേസ്ബുക്ക് സുരക്ഷിതമാണോ എന്ന് അറിയാം എന്ന വാദം വ്യാജവാര്‍ത്ത

ഫേസ്ബുക്കില്‍ ബിഎഫ്എഫ് എന്ന് അടിച്ചാല്‍ നിങ്ങളുടെ ഫേസ്ബുക്ക് സുരക്ഷിതമാണോ എന്ന് അറിയാം എന്ന വാദം വ്യാജവാര്‍ത്ത. എന്നാല്‍ പേജ് റീച്ച് കൂട്ടാനുള്ള ഒരു തന്ത്രമായിരുന്നു ഇതെങ്കിലും ഇത് തിരിച്ചറിയാതെ ആയിര കണക്കിന് ആളുകളാണ് ചില പേജുകളിലെ പോസ്റ്റുകള്‍ക്ക് കീഴില്‍ ബിഎഫ്എഫ് എന്ന് കമന്റ് ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ പുതിയ ഫീച്ചറുകളിലൊന്നായ ടെക്സ്റ്റ് ഡിലൈറ്റാണിത്. ബിഎഫ്എഫ് എന്ന് കമന്റ് ചെയ്താല്‍ പച്ച നിറത്തില്‍ ആ ടെക്സ്റ്റ് പ്രത്യക്ഷപ്പെടും. പച്ച നിറത്തില്‍ കമന്റ് പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ അക്കൗണ്ട് സെയ്ഫ് ആണെന്നാണ് ചില പേജുകള്‍ പ്രചരിപ്പിച്ചത്.

Latest Videos

കണ്‍ഗ്രാജുലേഷന്‍, ഉമ്മ എന്നും അഭിനന്ദനം എന്ന് ടൈപ്പ് ചെയ്യുന്പോള്‍ ടെക്‌സ്റ്റ് കളര്‍ മാറുകയും ചെറിയ ലവ് ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് പോലുള്ള അതേ ഫീച്ചറാണ് ഈ ബിഎഫ്എഫും. എന്നാല്‍, ഇത് തിരിച്ചറിയാതെ പറ്റിക്കപ്പെട്ടിരിക്കുകയാണ് ഒട്ടുമിക്ക ഫേസ്ബുക്ക് ഉപയോക്താക്കളും. ആഗോള തലത്തില്‍ തന്നെ പ്രചരിച്ചൊരു വ്യാജ വാര്‍ത്തയാണ് ബിഎഫ്എഫ് എന്ന് കമന്റ് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാമെന്നത്.

click me!