സന്തോഷ വാര്‍ത്ത: മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു

By Web Desk  |  First Published Aug 23, 2017, 2:56 PM IST

ദില്ലി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന  ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്ജ് (ഐ യു സ)കുറയ്ക്കാനാണ് ട്രായ് ശ്രമിക്കുന്നത് .

നിലവില്‍ 14 ശതമാനമാണ്  ഐയുസി ഈടാക്കുന്നത്. എന്നാല്‍ ഇത് 7 ശതമാനമാക്കാനും പിന്നീടുള്ള ഘട്ടങ്ങളില്‍ 3 ശതമാനമാക്കി കുറയ്ക്കാനാണ് പദ്ധതയിടുന്നത്. ജിയോയുടെ വരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.  ജിയോ ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യ  വോയ്‌സ് കോളാണ് നല്‍കുന്നത്.  ഇതോടെയാണ് ഐ യു സുവില്‍ കുറവ് വരുത്തുവാന്‍ ട്രായ് തീരുമാനിച്ചത്. 

Latest Videos

 ഇതിന് മുമ്പ് വോഡഫോണ്‍ , ഐഡിയ , എയര്‍ടെല്‍ എന്നിവയും  ഭീമമായ ചാര്‍ജ്ജ് ഈടാക്കിയിരുന്നു. മൊബൈല്‍ കമ്പനികള്‍ 14 ശതമാനം നിരക്ക് ഈടാക്കിയതിലൂടെ കോടികളാണ് ഐ യു സിലൂടെ നേടിയത്. കഴിഞ്ഞ വര്‍ഷം എയര്‍ടെല്‍ മാത്രം  ഉപഭോക്താക്കളില്‍ നിന്ന് നേടിയത് 10,279 കോടിയാണ് . ട്രായ് നിരക്ക് കുറച്ചാല്‍ വോയ്‌സ് കോളുകള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ കുറയുമെന്നാണ് കണക്കു കൂട്ടല്‍.

click me!