ഐടി പ്രതിസന്ധി തുടരുന്നു, ഡെല്ലില്‍ വീണ്ടും പിരിച്ചുവിടല്‍; ഇത്തവണ കാരണം ഇത്

By Web Team  |  First Published Aug 8, 2024, 10:40 AM IST

2023ല്‍ ഡെല്‍ കമ്പനി 13,000ത്തിലേറെ ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു


ടെക്‌സസ്: ഐടി രംഗത്തെ തൊഴില്‍ നഷ്ടം തുടരുന്നു. പ്രമുഖ ഐടി കമ്പനികളിലൊന്നായ ഡെല്‍ വീണ്ടും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (എഐ) കൂടുതല്‍ ശ്രദ്ധിക്കാനാണ് ഡെല്ലിന്‍റെ ഈ നീക്കമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളും സേവനദാതാക്കളുമാണ് ഡെല്‍. 

എത്ര തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് എന്ന് ഡെല്‍ വ്യക്തമാക്കിയിട്ടില്ല. 2023ല്‍ കമ്പനി 13,000ത്തിലേറെ ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും എഐയിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുകയുമാണ് ഡെല്‍ ലക്ഷ്യമിടുന്നത്. തൊഴിലാളികളെ ഒഴിവാക്കുന്ന വിവരം ആഭ്യന്തര കത്തിലൂടെ കമ്പനി ജോലിക്കാരെ അറിയിച്ചു. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്‍റിലുള്ളവരെയാണ് പുതിയ നീക്കം ഏറ്റവും പ്രതീകൂലമായി ബാധിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഡെല്ലിന്‍റെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിന്ധി നേരിട്ടിരുന്നു. എഐ കരുത്തില്‍ ബിസിനസ് പുതിയ തലത്തിലേക്ക് ഉയര്‍ത്താം എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 

Latest Videos

2023ല്‍ ഡെല്‍ 13,000 ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഫെബ്രുവരിയിലെ കണക്ക് പ്രകാരം 120,000 ജീവനക്കാരാണ് ആഗോളവ്യാപകമായി കമ്പനിക്കുള്ളത്. ഐടി-ടെക് മേഖലയില്‍ വ്യാപകമായി തൊഴില്‍ നഷ്ടം സംഭവിക്കുന്നുണ്ട്. 2024 പിറന്ന് മൂന്ന് മാസം പിന്നിട്ടപ്പോള്‍തന്നെ ആ​ഗോളതലത്തിൽ ഐബിഎം, ഡെൽ, എറിക്സൺ, വൊഡഫോൺ എന്നീ വമ്പൻ കമ്പനികൾ 50000 ജീവനക്കാരെ പിരിച്ചുവിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

Read more: വമ്പൻ കമ്പനികളിൽ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതാ ദുഃഖവാർത്ത, പിരിച്ചുവിടൽ വർധിക്കുന്നു!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!