ഇത് വെറും കപ്പയല്ല.. ഇതാണ് അൽ-കപ്പ.. വില കിലോക്ക് വെറും 429 രൂപ മാത്രം..
ഇത് വെറും കപ്പയല്ല.. ഇതാണ് അൽ-കപ്പ.. വില കിലോക്ക് വെറും 429 രൂപ മാത്രം..
undefined
ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് ഈ കൊള്ള വില.. ഇതിനു പുറമെ 49 രൂപ ഷിപ്പിങ്ങ് ചാർജ്ജും ഇവർ ഈടാക്കുന്നുണ്ട്. മാർക്കറ്റിൽ ഇന്നത്തെ കപ്പയുടെ വില കിലോക്ക് വെറും 30 രൂപയാണ് എന്നോർക്കുക. അതും തിരുവനന്തപുരം നഗരത്തിലെ വില. കപ്പ കർഷകർ നേരിട്ട് വിൽക്കുന്നത് അതിലും കുറഞ്ഞ വിലയ്ക്കായിരിക്കും. കർഷകരിൽ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് കപ്പ സംഭരിച്ച് ആഗോള കുത്തക കമ്പനികൾ നടത്തുന്ന ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊച്ചി കേന്ദ്രീകരിച്ചു കടക്കുന്ന ഈ തട്ടിപ്പ്. Hishopie Natural എന്ന പേരിലാണ് ഈ ഓൺലൈൻ വിപണന സ്ഥാപനം ആമസോണിൽ രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംങ് ഉണ്ടെന്നതാണ് ഇതിലെ ആകർഷണീയത. കപ്പക്കിഴങ്ങ് ചന്തയിൽ വാങ്ങാൻ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും ഉദരപൂരണത്തിനായി ചെന്ന് താമസിക്കുന്ന മലയാളികളുടെ കപ്പ നൊസ്റാൾജിയയെ ബുദ്ധിപൂർവം ചൂഷണം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് കൊച്ചിയിൽ നിന്നും ഏതോ മലയാളികൾ തന്നെയാണ് എന്നതും കൗതുകകരമായ വസ്തുതയാണ്.
എന്തായാലും എത്രപേർ വാങ്ങും എന്നാണ് അറിയേണ്ടത്, ഈ സ്വർണ്ണക്കപ്പ..!!