ഗൂഗിളും പറയുന്നു 'അവള്‍ക്കൊപ്പം'

By Web Desk  |  First Published Jan 23, 2018, 10:56 AM IST

സിലിക്കണ്‍ വാലി: ഗൂഗിളിന്‍റെ സ്ത്രീ അനുകൂല നിലപാടുകളെ എതിര്‍ത്ത് ലേഖനമെഴുതിയാളെ പിരിച്ചുവിട്ടതില്‍ ഖേദമില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പു പ്രചരിപ്പിച്ച ജെയിംസ് ഡാമോര്‍ എന്ന ജീവനക്കാരനേ ഗൂഗിള്‍ പിരിച്ചു വിട്ടിരുന്നു. ഇങ്ങനെ ഒരു തീരുമാനം എടുക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപരമായ ലെന്‍സിലൂടെയാണു ഞങ്ങള്‍ ആ വിഷയത്തെ നോക്കി കണ്ടത്. 

സാങ്കേതികരംഗത്തു സ്ത്രീകളുടെ സാന്നിധ്യം കുറവായതിനു കാരണം  ജോലി സ്ഥലത്തെ പക്ഷാപാതമോ വിവേചനമോ അല്ല. ആണും പെണ്ണും തമ്മിലുള്ള ശാരീരിക വ്യാത്യാസങ്ങള്‍ മൂലമാണ് ഇത്. അതിനെ ലിംഗവിവേചനം എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം. സ്ത്രീകള്‍ സാമൂഹികരംഗത്തോ കലാരംഗത്തോ പ്രവര്‍ത്തിക്കുന്നതായിരിക്കും നല്ലത് എന്ന തരത്തിലായിരുന്നു ഡാമോര്‍ എന്ന ജീവനക്കാരന്‍റെ  പരാമര്‍ശം. 

Latest Videos

ഗൂഗിള്‍ തന്നെ താഴ്ത്തി കെട്ടിയെന്നും കബളിപ്പിച്ചു എന്നും ശിക്ഷിച്ചു എന്നും ഇയാള്‍ തന്‍റെ ലേഖനത്തില്‍ പറയുന്നു. തന്‍റെ കാഴ്ച്ചപാടുള്ളവരെ ഗൂഗിള്‍ ഒറ്റപ്പെടുത്തുകയാണ്. അവരോട് മാന്യമായല്ല പെരുമാറുന്നത് എന്നു ഇയാള്‍ ആരോപിച്ചിരുന്നു. പുറത്താക്കിയതിനു പിന്നാലെ എന്തുകൊണ്ടു എന്നെ ഗൂഗിള്‍ പുറത്താക്കി എന്ന തലക്കെട്ടില്‍ ഡാമോര്‍ വാള്‍ സ്ട്രീറ്റ് ജേണലില്‍ ഒരു ലേഖനം എഴുതിരുന്നു. 

ഇതിലാണ് ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഈ ജീവനക്കരനെ പുറത്താക്കിയതില്‍ ഒരു ഖേദവും ഇല്ല എന്നും അതു ശരിയായ തീരുമാനമായിരുന്നു എന്നും ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.

click me!