സ്റ്റുഡിയോ ജിബ്‌ലി ഔട്ട്, 'ആക്ഷന്‍ ഫിഗര്‍' ഇന്‍; ചാറ്റ്ജിപിടി വഴി ഇങ്ങനെ ചിത്രങ്ങള്‍ സൃഷ്ടിക്കാം

നിങ്ങള്‍ക്ക് യഥാര്‍ഥ ഫോട്ടോകളെ ലെഗോ കഥാപാത്രങ്ങളായും, സിംപ്‌സൺസ് കഥാപാത്രങ്ങളായും, പിക്‌സ്‌ലാർ-സ്റ്റൈൽ പോർട്രെയ്‌റ്റുകളായും ചാറ്റ്ജിപിടി എഐ അസിസ്റ്റന്‍റ് വഴി മാറ്റിയെടുക്കാം

Studio Ghibli art out know how to create realistic action figures on ChatGPT

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടികൊണ്ടിരിക്കുന്ന 'സ്റ്റുഡിയോ ജിബ്‌ലി' ട്രെന്‍ഡിന്‍റെ ചൂടാറും മുമ്പ് പുതിയൊരു എഐ ക്യാരക്ടര്‍ തരംഗം ഉയർന്നുവരുന്നു. ജിബ്‌ലി ആര്‍ട്ടിനെ മറികടക്കും വിധം, അതിനേക്കാള്‍ വൈവിധ്യമാര്‍ന്ന എഐ ഇമേജ്-ജനറേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐയുടെ ചാറ്റ്‌ജിപിടി. ജിബ്‌ലി സ്റ്റുഡിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവനുള്ള ചിത്രങ്ങളാണ് ചാറ്റ്ജിപിടിയുടെ എഐ ആക്ഷന്‍ ഫിഗറിന്‍റെ പ്രത്യേകത. 'ആക്ഷന്‍ ഫിഗര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ ചാറ്റ്ജിപിടി വഴി എങ്ങനെ നിര്‍മ്മിക്കാം എന്ന് നോക്കാം. 

നിങ്ങള്‍ക്ക് യഥാര്‍ഥ ഫോട്ടോകളെ ലെഗോ കഥാപാത്രങ്ങളായും, സിംപ്‌സൺസ് കഥാപാത്രങ്ങളായും, പിക്‌സ്‌ലാർ-സ്റ്റൈൽ പോർട്രെയ്‌റ്റുകളായും ചാറ്റ്ജിപിടി എഐ അസിസ്റ്റന്‍റ് വഴി മാറ്റിയെടുക്കാം. പ്രധാനമായും ജോലിയെ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണല്‍ ആക്ഷന്‍ ഫിഗര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. നിങ്ങള്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരാളാണെങ്കില്‍, നിങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം കമ്പ്യൂട്ടറും മൗസും കീബോര്‍ഡും അടക്കമുള്ള ഉള്ളടക്കം പ്രോപ്റ്റം ചെയ്ത് ക്യാരക്ടര്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടാം. ഐടി രംഗത്ത് ജോലി ചെയ്യുന്നവരുടെ ഈ ഫീച്ചറുകള്‍ ആ ആക്ഷന്‍ ഫിഗര്‍ ചിത്രത്തിലുണ്ടാകും. ആക്ഷന്‍ ഫിഗര്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ചാറ്റ്ജിപി ഡോട് കോം സന്ദര്‍ശിച്ച് ചുവടെ നല്‍കിയിരിക്കുന്ന വഴികള്‍ പിന്തുടരുക.

Latest Videos

1. നിങ്ങള്‍ ചാറ്റ്ജിപിടി പ്ലസാണ് ഉപയോഗിക്കുന്നതെങ്കില്‍ GPT-4o സെലക്ട് ചെയ്യേണ്ടതാണ്. ചാറ്റ്‌ജിപിടിയുടെ സൗജന്യ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ആക്ഷന്‍ ഫിഗറുകള്‍ ക്രിയേറ്റ് ചെയ്യാമെങ്കിലും ദിവസം മൂന്ന് തവണ മാത്രമേ ഉപയോഗിക്കാനാവൂ.

2. ഇതിന് ശേഷം നിങ്ങള്‍ ആവശ്യമായ ചിത്രം അപ്‌ലോഡ് ചെയ്യുക

3. ശേഷം ആവശ്യമായ പ്രോപ്റ്റ് നല്‍കുക. ഒരു ഉദാഹരണത്തിന് ഈ പ്രോപ്റ്റിന്‍റെ മാതൃക ശ്രദ്ധിക്കുക- (“Using the photo of me, create a realistic action figure of myself in a blister pack, styled like a premium collectible toy. The figure should be posed standing upright. The blister pack should have a blue header with the text ''). ഇതിന് പുറമെ ചിത്രത്തിനും പശ്ചാത്തലത്തിനും നിങ്ങള്‍ക്ക് വേണമെന്ന് തോന്നുന്ന മറ്റനേകം ആവശ്യങ്ങളും പ്രോപ്റ്റ് ചെയ്ത് നല്‍കാം. ഇതോടെ ആക്ഷന്‍ ഫിഗര്‍ ചിത്രം നിങ്ങള്‍ക്ക് ലഭിക്കും. ഇതില്‍ കൂടുതല്‍ കസ്റ്റമൈസേഷനും സാധ്യമാണ്. മമ്മൂട്ടി നായകനായി എത്തുന്ന 'ബസൂക്ക' സിനിമയിലെ ക്യാരക്ടര്‍ ചാറ്റ്ജിപിടി ഉപയോഗിച്ച് ആക്ഷന്‍ ഫിഗര്‍ ആക്കിയത് ഇതിനകം വൈറലാണ്. ചിത്രം നിര്‍മ്മിക്കാനായി നല്‍കിയ പ്രോംപ്റ്റുകളും ചുവടെയുള്ള ട്വീറ്റില്‍ കാണാം. 

No batteries! No gimmicks!
Just grit, guts, and glory.
Pune’s real-life action figures doesn’t play, they protect 24x7. pic.twitter.com/8izIg9xNix

— पुणे शहर पोलीस (@PuneCityPolice)

Ashok Leyland’s Sunshine….!
A school bus that carries dreams pic.twitter.com/YoD056PcyR

— Ashok Leyland (@ALIndiaOfficial)

Mammootty locked & loaded in 90s action figure style!
From Bazooka to your shelf – specs, gun, watch, and that iconic stare.
Classic cool just got collectible. pic.twitter.com/51bCpnc4f5

— Sanjay Kumar (@iamsanjayofficl)

ജിബ്‌ലി ട്രെൻഡ് ഉപയോക്താക്കളുടെ ഫോട്ടോകളെ മനോഹരവും വൈകാരികവുമായ ദൃശ്യങ്ങളായി മാറ്റാൻ സഹായിച്ചിരുന്നു. ഭാവനയും സ്വപ്നപരമായ പശ്ചാത്തലങ്ങളും ഈ ട്രെൻഡിന്‍റെ മുഖ്യ ആകർഷണങ്ങളായിരുന്നു. ലോകമെങ്ങും ജിബ്‌ലി ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ഇപ്പോൾ തരംഗമാകുന്ന ആക്ഷൻ ഫിഗർ ട്രെൻഡ്, അതേ വ്യക്തിത്വത്തെ ടോയ് (Toy) രൂപത്തിൽ അവതരിപ്പിക്കുന്നു. ഈ ആക്ഷൻ ഫിഗറുകൾ വ്യക്തിഗത ശൈലിയിൽ രൂപകൽപ്പന ചെയ്തവയും ശേഖരിച്ച് വയ്ക്കാവുന്നതുമാണ്. ചാറ്റ്ജിപിടിയില്‍ ഒരു ചിത്രം നല്‍കി ആവശ്യമായ പ്രോംപ്റ്റ് നല്‍കിയാല്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളുടെ ഫോട്ടോയെ അടിസ്ഥാനമാക്കിയ ആക്ഷൻ ഫിഗർ ചിത്രമൊരുങ്ങും.

Read more: 'പട്ടിക്കും ഭാര്യയ്ക്കും ഒപ്പമുള്ള സ്ലാട്ടണിന്‍റെ ചിത്രം'; ലോകം മുഴുവനും ജിബ്ലി തരംഗമുയര്‍ത്തിയ ചിത്രമിതാണ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

vuukle one pixel image
click me!