പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറം പുതിയ ഭൂമി ജനിക്കുന്നു

By Web Desk  |  First Published Jul 16, 2016, 5:55 AM IST

ന്യൂയോര്‍ക്ക്: വി883 ഒറിയോണിസ്‌ എന്ന പുതിയ നക്ഷത്രത്തിനു സമീപം ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ പിറവിയെടുക്കുന്നുവെന്ന് ശാസ്‌ത്രജ്‌ഞര്‍. ചിലെയിലെ അല്‍മ ദൂരദര്‍ശിനിയിലാണു പുതിയ നക്ഷത്രത്തിന്‍റെയും ചുറ്റമുള്ള വാതകപടലത്തിന്‍റെയും ചിത്രം പകര്‍ത്തിയത്‌. സൂര്യന്‍ മുതല്‍ പ്ലൂട്ടോ വരെയുള്ള ദൂരത്തിലാണ്‌ ഈ നക്ഷത്രത്തിനു ചുറ്റും വാതകം നിറഞ്ഞിരിക്കുന്നത്‌. 

കുറഞ്ഞ മര്‍ദം മൂലം  നക്ഷത്രത്തിനകലെ ഐസ്‌ തരികളായാകും ജലം കാണപ്പെടുക. ഇവ കൂടിച്ചേര്‍ന്നു ഭാവിയില്‍ ഭൂമിപോലെ ജലസാന്നിധ്യം കൂടിയ ഗ്രഹം അടക്കമുള്ളവ പിറക്കുമെന്നാണു ശാസ്‌ത്രജ്‌ഞരുടെ പ്രതീക്ഷ. 

Latest Videos

വാതക പടലങ്ങളില്‍ ജലസാന്നിധ്യം കണ്ടതാണ്‌ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ ആവേശമായത്‌. നക്ഷത്രത്തോട്‌ ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നീരാവിയായും അകലെ ഐസ് ആയുമാണ് ജലം നിലനില്‍ക്കുന്നത്‌. ഇതാദ്യമായാണ്‌ ഇത്രവലിയതോതില്‍ ബഹിരാകാശത്ത്‌ ഐസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്‌. സൂര്യനേക്കാള്‍ 30 ശതമാനം  ഭാരം കൂടിയ നക്ഷത്രമാണു വി883 ഒറിയോണിസ്‌.

click me!