വാട്ട്സ്ആപ്പില്‍ വന്‍ സുരക്ഷ ഭീഷണി

By Web Desk  |  First Published Mar 16, 2017, 3:23 AM IST

ന്യൂയോര്‍ക്ക്: സുരക്ഷിതമാക്കുവാന്‍ വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ ആപ്ലികേഷനുകള്‍ ചെയ്ത സംവിധാനം ഉപയോക്താവിന് ഭീഷണിയെന്ന് കണ്ടെത്തല്‍. യൂസര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എന്‍ക്രിപ്ഷന്‍ സംവിധാനമാണ് ഹാക്കര്‍മാര്‍ക്ക് അവസരം നല്‍കുന്നത് എന്ന് വെളിപ്പെടുത്തല്‍. സൈബര്‍ സുരക്ഷ സ്ഥാപനം ചെക്ക് പോയിന്‍റ് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസാണ് ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സുരക്ഷാ വീഴ്ച്ച ടെലിഗ്രാമിനെയും വാട്ട്സ്ആപ്പിനെയും അറിയിച്ചതായി ഈ കമ്പനി വ്യക്തമാക്കി.

കോടിക്കണക്കിന് പേര്‍ ഉപയോക്താക്കളായുള്ള സന്ദേശ കൈമാറ്റ ആപ്പുകളിലെ ലക്ഷക്കണക്കിന് അക്കൗണ്ടുകളില്‍ സുരക്ഷ പിഴവുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. കൃത്യമായി എത്ര അക്കൗണ്ടുകള്‍ക്കാണ് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതെന്ന് ചെക്ക് പോയിന്റ് വ്യക്തമാക്കിയിട്ടില്ല. വെബ് ബ്രൗസര്‍ വഴി ആപ്പ് ഉപയോഗിച്ചിരുന്ന ലക്ഷക്കണക്കിന് യൂസര്‍മാര്‍ക്കാണ് പ്രധാന ഭീഷണി. അക്കൗണ്ടിന്റെ സകല നിയന്ത്രണവും ഏറ്റെടുക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന തരത്തിലാണ് സുരക്ഷ വീഴ്ച സംഭവിച്ചിരിക്കുന്നത്.

Latest Videos

ഒരു സന്ദേശം അയക്കുക വഴി ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടിന്‍റെ നിയന്ത്രണം ഏറ്റെടുക്കാം. മെസേജ് ഹിസ്റ്ററി, ഷെയര്‍ ചെയ്ത ഫോട്ടോകള്‍ എന്നിവയിലേക്ക് ഹാക്കര്‍മാര്‍ക്ക് കൈകടത്താം. യൂസറുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശമയക്കാനും ഹാക്കര്‍ക്ക് കഴിയും. ഡിജിറ്റല്‍ ഇമേജിനൊപ്പം വൈറസ് കടത്തിവിട്ടാണ് ഹാക്കിങ്. ഇമേജില്‍ യൂസര്‍ ക്ലിക്ക് ചെയ്താല്‍ ഹാക്കിങ്ങ് തുടങ്ങുകയായി. സുരക്ഷാ പാളിച്ച പരിഹരിക്കാന്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിന് മുമ്പായി വൈറസുകളെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയേ വഴിയുള്ളൂ എന്നും ചെക്ക് പോയിന്‍റ് പറഞ്ഞു. 
 

click me!