ഫേസ്ബുക്ക് വീഡിയോ ഡൗൺലോഡ് ചെയ്യണോ?, ഇതാ ലളിതമായ ആപ്

By Web Team  |  First Published Apr 15, 2022, 6:09 PM IST

ലളിതവും സുതാര്യവുമായ ഉപയോ​ഗ രീതിയാണ് സ്നാപ്സേവിന്റെ പ്രത്യേകത.


ഫേസ്ബുക്കിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനായുള്ള നൂതനമായ ആപ്ലിക്കേഷൻ ഇപ്പോൾ ലഭ്യം.  Android, iOS എന്നിവയിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന സൗജന്യമായ ഡൗൺലോഡർ ആപ്പാണ് സ്നാപ് സേവ് ( Snapsave). ലളിതവും സുതാര്യവുമായ ഉപയോ​ഗ രീതിയാണ് സ്നാപ്സേവിന്റെ പ്രത്യേകത. നിങ്ങളുടെ ഫേസ്ബുക്ക് ഫീഡിൽ നിന്ന് ഫോണിലേക്ക് വീഡിയോകൾ നേരിട്ട് സേവ് ചെയ്യാനും സാധിക്കും. പിന്നീട് മറ്റ് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിൽ ഉപയോ​ഗിക്കാം. ഫേസ്ബുക്ക് ഫീഡിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ നിരവധി ആപ്പുകൾ ലഭ്യമാണെങ്കിലും  അവയെല്ലാം എല്ലാ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉപയോ​ഗിക്കാനാകില്ല. എന്നാൽ കുറഞ്ഞ ഡാറ്റ ഉപയോ​ഗിച്ച് ആൻഡ്രോയ്ഡിലും ഐഒഎസിലും സ്നാപ്സേവ് ഉപയോ​ഗിക്കാം. 

സ്നാപ്സേവ് ഉപയോ​ഗിക്കേണ്ട വിധം 

Latest Videos

undefined

ആദ്യം വീഡിയോ സേവ് ചെയ്യുക.  വീഡിയോ സേവ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും. ഒരു വീഡിയോ സേവ് ചെ‌യ്യുന്നതിന് ഏറ്റവും എളുപ്പം mp4 ഫയലായി ഡൗൺലോഡ് ചെയ്യുക എന്നതാണ്. മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്‌ത്, ഡൗൺലോഡ് തിരഞ്ഞെടുത്ത് ലഭ്യമായ ഫോർമാറ്റുകളുടെ ലിസ്റ്റിൽ നിന്ന് mp4 തെരഞ്ഞെടുക്കാം. 

നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ https://snapsave.app/ എന്നതിലേക്ക് പോകുക. 

വെബ് ബ്രൗസർ തുറന്ന് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന Facebook വീഡിയോയുടെ ലിങ്ക് പേസ്റ്റ് ചെയ്യുക. നിങ്ങളുടെ സ്ക്രീനിലെ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങൾക്ക് ആവശ്യമുള്ള ക്വാളിറ്റി തിരഞ്ഞെടുക്കുക. സേവ് ചെയ്ത ഫയൽ ഓഫ്ലൈനായി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഫോണിലോ കമ്പ്യൂട്ടറിലോ കാണാം. പുറമെ ഫേസ്ബുക്കിൽ ലോ​ഗിൻ ചെയ്യാതെയും വീഡിയോ ഡൗൺലോഡ് ചെയ്യാം. 

വീഡിയോ Youtube-ലേക്ക് അപ്‌ലോഡ് ചെയ്യാം 

ഡൗൺലോഡ് ചെയ്ത വീഡിയോകൾ  Youtube-ലേക്ക്  അപ്‌ലോഡ് ചെയ്യാം. ഇതും വളരെ ലളിതമാണ്.  Youtube-നായി സൈൻ അപ്പ് ചെയ്ത ശേഷം (സൈൻ അപ്പ് ചെയ്യുന്നതിനായി ഇമെയിൽ വിലാസം, പാസ്‌വേഡ്, ജനനത്തീയതി എന്നിവ നൽകണം. ചാനലിന് ഒരു പേരും നൽകണം. ചാനലിന്റെ പേര് ലളിതവും സൗകര്യപ്രദവുമായതാകാൻ ശ്രദ്ധിക്കുക) ക്രിയേറ്റർ സ്റ്റുഡിയോയിലേക്ക് പോയി വീഡിയോ മാനേജർ തെരഞ്ഞെടുക്കുക. അവിടെ നിന്ന്  ക്രിയേറ്റ് വീഡിയോ തെര‍ഞ്ഞെടുത്ത് വീഡിയോ അപ്ലോഡ് ചെയ്യാം. 

click me!