റിയാദ്: സൗദി അറേബ്യയിൽ അൽ ജസീറ ചാനലിന് സോഷ്യല്‍ മീഡിയ കമ്പനിയായ സ്നാപ് ചാറ്റ് വിലക്ക് ഏർപ്പെടുത്തി. സൗദി അറേബ്യയുടെ പ്രാദേശിക നിയമങ്ങളെ ലംഘിക്കുന്ന അൽ ജസീറ ഡിസ്കവർ പബ്ലീഷർ ചാനൽ സ്നാപ് ചാറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന സൗദി സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
തങ്ങൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളെ അംഗീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്നാപ് ചാറ്റ് വക്താവും പ്രസ്താവനയിൽ പറഞ്ഞു. സ്നാപ് ചാറ്റില്‍ നിന്നും അല്‍ ജസീറയുടെ വാര്‍ത്തകളും വീഡിയോകളും ഇതോടെ നീക്കം ചെയുന്നു എന്നും അറിയിച്ചു.
ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് അല്‍ ജസീറ. ഖത്തറിനു നേരെ സൗദി സഖ്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെങ്കില്‍ അവര്‍ ഉന്നയിച്ച 13 ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതും അല്‍ ജസീറ ചാനലിനെ നിരോധിക്കണം എന്നതായിരുന്നു.