' കുഞ്ഞന്‍' നക്ഷത്രം; ഒടുവിൽ ശാസ്ത്രലോകം കണ്ടെത്തി...

By Web Desk  |  First Published Jul 12, 2017, 1:13 PM IST

കേംബ്രിഡ്ജ് സർവകലാശാലയിലെ ഗോളശാസ്ത്രജ്ഞർ കുഞ്ഞൻ നക്ഷത്രത്തെ കണ്ടെത്തി. ഇന്ന് വരെ കണ്ടെത്തിയവയിൽ ഏറ്റവും ചെറുതാണ് ഇതെന്ന് സംഘം അവകാശപ്പെടുന്നു. ഗ്രഹങ്ങളിൽ ശനിയെക്കാൾ അല്‍പ്പം കൂടുതല്‍ വലുപ്പം വരുന്ന കുഞ്ഞൻ നക്ഷത്രം ഭൂമിയിൽ നിന്നു 600 പ്രകാശ വർഷം അകലെയാണ്.

പുതുതായി കണ്ടെത്തിയ നക്ഷത്രത്തെ EBLM J0555- 57Ab എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജോഡിയായി നിൽക്കുന്ന രീതിയിലാണ് പുതിയ നക്ഷത്രത്തെ കണ്ടത്തിയത്.  വലിപ്പത്തിൽ കൂടുതലുള്ള പങ്കാളിയാണ് കുഞ്ഞൻ നക്ഷത്രത്തിന്. കണ്ടുപിടുത്തതിന്‍റെ കൂടുതൽ വിവരങ്ങൾ Astronomy and Astrophysics എന്ന ഗവേഷണ ജേർണലിൽ പ്രസിദ്ധീകരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

Latest Videos

എത്ര ചെറിയ നക്ഷത്രങ്ങൾ ഉണ്ടാകാം എന്ന് തെളിയിക്കുന്നതാണ് തങ്ങളുടെ പഠനം എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ അലക്സാണ്ടർ ബോട്ടിച്ചേർ പറയുന്നു. കുറഞ്ഞ ഭാരത്തിലും ഹൈഡ്രജെൻ്റെ സംയോജനത്തിലും പ്രതിപ്രവർത്തനത്തിലും ആയിട്ടാണ് പുതിയ നക്ഷത്രം രൂപപ്പെട്ടത്. WASP എന്നറിയപ്പെടുന്ന ഗ്രഹങ്ങളെ കണ്ടെത്താനുള്ള നൂതന പരീക്ഷണത്തിലൂടെയാണ് കുഞ്ഞൻ നക്ഷത്രത്തെ കണ്ടെത്തുന്നത്. കൂടെയുളള വലിയ നക്ഷത്രത്തെ നിരീക്ഷിക്കുമ്പോഴാണ് ഈ ചെറിയ നക്ഷത്രത്തെ കണ്ടെത്തിയത്.

click me!