വാഷിംഗ്ടണ്‍: അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കുവഴി പ്രചരിപ്പിക്കുന്നു എന്ന വാര്‍ത്ത ഇന്ന് ഒരു പുതുമയല്ല, ചിലര്‍ തകര്‍ന്ന പ്രണയത്തിന്‍റെയോ, പ്രഫഷണല്‍ വൈരത്തിന്‍റെയോ പേരില്‍ ചിലരുടെ ആശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇങ്ങനെ അശ്ശീല ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് തടയാനായി പുതിയ പരീക്ഷണത്തിനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത.
ഓസ്ട്രേലിയയിലാണ് ഇത് സംബന്ധിച്ച പരീക്ഷണം നടത്തുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങളുടെ നഗ്നഫോട്ടോയോ മറ്റൊ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടെങ്കില്‍, അത് ദുരുപയോഗിക്കും എന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ സ്വന്തം നഗ്ന ചിത്രം മെസഞ്ചര്‍ വഴി നല്‍കാനാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ഈ ചിത്രം ഉപയോഗിച്ച് ഒരു ഡിജിറ്റല്‍ ഫിംഗര്‍ സൃഷ്ടിക്കാനും സമ്മതത്തോടെയല്ലാതെ വ്യക്തിയുടെ നഗ്ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നുമാണ് ഫെയ്‌സ്ബുക്കിന്‍റെ അവകാശവാദം.
മുന്‍ കമിതാക്കളും, സുഹൃത്തുക്കളും ബന്ധം വഷളാകുമ്പോള്‍ പ്രതികാരബുദ്ധിയോടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പരാതി ഉയരുന്നതോടെയാണ് ഫെയ്‌സ്ബുക്കിന്‍റെ പുതിയ പരിഷ്‌കാരം. ഇതിലൂടെ ഫെയ്‌സ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നാണ് വാദം.
അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ഫെയ്‌സ്ബുക്ക് നിലവില്‍ കൈകോര്‍ത്തിരിക്കുകയാണ്. പുതിയ തന്ത്രം പ്രായോഗികമാക്കാനുള്ള തയാറെടുപ്പിലാണ് ഫെയ്‌സ്ബുക്കെന്നാണ് ഓസ്ട്രേലിയന്‍ ഇ-സെഫ്റ്റി കമ്മീഷ്ണര്‍ എബിസി ടെലിവിഷനോട് പറയുന്നത്.