വാട്ട്സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ വിലക്ക് നീക്കി സൗദി അറേബ്യ

By Web Desk  |  First Published Sep 20, 2017, 12:53 PM IST

സൗദി : സൗദി അറേബ്യയില്‍ വാട്ട്സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി. ഇന്നു മുതല്‍ രാജ്യത്ത് ഇന്‍റര്‍നെറ്റ്, വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് വാട്‌സാപ്പ്, സ്‌കൈപ്പ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം. 

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേയ്ക്ക് വിളിക്കാന്‍ കൂടുതലായും ഇത്തരം സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നത് ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്ക് ഗുണകരമാകും. ഇന്‍റര്‍നെറ്റ് വഴിയുള്ള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവരിലും എത്താനായുള്ള നടപടികള്‍ ഐടി മിഷനും ടെലികോം സര്‍വീസ് ദാതാക്കളും പൂര്‍ത്തിയാക്കി. 

Latest Videos

ഇന്‍റര്‍നെറ്റ് അധിഷ്ഠിത വോയിസ്, വിഡിയോ കോളിങ് ആപ്പുകള്‍ക്കുള്ള നിരോധനം അടുത്ത ആഴ്ച നീക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

click me!