സ്കൈപ്പ് ലൈറ്റ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

By Web Desk  |  First Published Feb 22, 2017, 12:40 PM IST

മുംബൈ: സ്കൈപ്പ് ലൈറ്റ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ഇന്ത്യയില്‍ എത്തിയ മൈക്രോസോഫ്റ്റ് തലവന്‍ സത്യ നദേല്ലയാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റിന്‍റെ കീഴിലുള്ള വീഡിയോ ചാറ്റിംഗ് സംവിധാനം അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സ്കൈപ്പ് ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ചാണ് പുതിയ സ്കൈപ്പ് ലൈറ്റ്.

സ്‌കൈപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ചാറ്റിംഗിന് ഇനി മുതല്‍ ആധാര്‍ ആവശ്യമാണെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ല ചടങ്ങില്‍ പറഞ്ഞു. ചാറ്റിംഗില്‍ പങ്കെടുക്കുന്ന വ്യക്തിയെ തിരിച്ചറിയാനാണിത്. ആധാര്‍ നമ്പര്‍ നല്‍കിയതിനു ശേഷം ആധാര്‍ വെരിഫൈഡ് സ്‌കൈപ് ചാറ്റ് കഴിയുമ്പോള്‍ വിവരങ്ങള്‍ നീക്കം ചെയ്യുമെന്നും നദല്ല അറിയിച്ചു.

Latest Videos

വേഗത കുറഞ്ഞ മൊബൈല്‍ കണക്ഷനുകള്‍ക്ക് സ്‌കൈപ്പ് ലൈറ്റ് അദേഹം പുതിയതായി അവതരിപ്പിച്ചു. ഇതോടൊപ്പം തൊഴിലന്വേഷകര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാന്‍ വഴി ഒരുക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഇ പ്രമാണും ലിങ്ക്ഡ്ഇന്നും ഉപയോഗിച്ചായിരിക്കും ഈ സേവനം  ലഭ്യമാകുക എന്നും നാദല്ല കൂട്ടിച്ചേര്‍ത്തു.

click me!