പ്രതീക്ഷകളുടെ കൊടുമുടിയില്‍ സാംസങ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് ഇന്ന്; എങ്ങനെ തത്സമയം കാണാം

By Web Team  |  First Published Jul 10, 2024, 9:32 AM IST

അടുത്ത ജനറേഷന്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെയാണ് സാംസങ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് 2024ന്‍റെ പ്രധാന ആകര്‍ഷണം


പാരിസ്: സാംസങ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് 2024 ദിനമാണിന്ന്. ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയില്‍ സാംസങ് എന്തൊക്കെ പുതിയ പ്രഖ്യാപനങ്ങളാവും നടത്തുക. എന്തൊക്കെ പുതിയ ഗാഡ്‌ജറ്റുകള്‍ ഇന്നത്തെ ചടങ്ങില്‍ പ്രതീക്ഷിക്കാം. 

അടുത്ത ജനറേഷന്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെയാണ് സാംസങ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് 2024ന്‍റെ പ്രധാന ആകര്‍ഷണമാവുക. ഗ്യാലക്‌സി Z ഫോള്‍ഡ് 6, ഗ്യാലക്‌സി Z ഫ്ലിപ് 6 സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. ഇവ രണ്ടും വരുന്ന വിവരം കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. 7.6 ഇഞ്ച് ഡിസ്‌പ്ലെയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ഗ്യാലക്‌സി Z ഫോള്‍ഡ് 6ല്‍ 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂമിലുള്ള ടെലിഫോട്ടോ ക്യാമറ, 10 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറ എന്നിവ പ്രതീക്ഷിക്കുന്നു. 4,400 എംഎഎച്ച് ആയിരിക്കും ബാറ്ററി എന്നും സൂചനയുണ്ട്. അതേസമയം സാംസങ് Z ഫ്ലിപ് 6ല്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെയും 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 4,000 എംഎച്ച് ബാറ്റിയുമാണ് പ്രതീക്ഷിക്കുന്നത്. ഇരു ഫോണുകളും ആന്‍ഡ്രോയ്‌ഡ് 14 പ്ലാറ്റ്‌ഫോമിലുള്ളതായിരിക്കും.   

Latest Videos

undefined

Read more: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; താക്കോല്‍ നിങ്ങളുടെ കയ്യിലാണ്, പുതിയ സുരക്ഷാ ഫീച്ചര്‍ എത്തി

ഇതിന് പുറമെ ഗ്യാലക്‌സി വാച്ച് 7 സിരീസ്, ബഡ്‌സ് 3 എന്നിവയുടെ അവതരണവുമുണ്ടാകും. വലിയ ആകാംക്ഷ സൃഷ്‌ടിക്കുന്ന ഗ്യാലക്‌സി റിങും ഇന്ന് പുറത്തിറങ്ങും എന്ന് ടെക് ലോകം വിശ്വസിക്കുന്നു. പാരിസില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് സാംസങ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് 2024 ആരംഭിക്കുക. സാംസങിന്‍റെ വെബ്‌സൈറ്റും യൂട്യൂബ്, എക്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരിപാടി തത്സമയം കാണാം. 

Read more: കാത്തിരിപ്പ് അവസാനിക്കുന്നു; റെഡ്‌മിയുടെ സൂപ്പര്‍ ടാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!