സാംസങ്ങിന്‍റെ ഗ്യാലക്സി എസ്9, എസ്9 പ്ലസ് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സാംസങ്ങിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡല്‍ ഫിബ്രവരിയില്‍ പുറത്തിറക്കാനാണ് സാംസങ്ങ് ആലോചിക്കുന്നത്. ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലായിരിക്കും ഈ ഫോണുകള്‍ ഇറക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിശേഷം. ബ്ലൂബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത മാര്‍ച്ച് ആദ്യത്തോടെ സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ വിപണിയില്‍ എത്തും.
ഐഫോണ്‍ X അടക്കം ഇന്ത്യപോലും തങ്ങളുടെ ആദ്യവിപണിയായി തിരഞ്ഞെടുത്തതിനാല്‍. സാംസങ്ങ് ഗ്യാലക്സി എസ്9 ന്‍റെ ആദ്യഘട്ട ഷിപ്പിംഗില്‍ ഇന്ത്യയും പെടുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ലോസ്ആഞ്ചലോസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ എസ്9 പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
undefined
വിലയില്‍ ഗ്യാലക്സി എസ്8 വിലയ്ക്ക് തുല്യമായിരിക്കും ഗ്യാലക്സി എസ്9 എന്നാണ് റിപ്പോര്‍ട്ട്. ഗ്യാലക്സി എസ്8 ലോഞ്ചിംഗ് സമയത്ത് ഇന്ത്യയിലെ വില 57,990 ആയിരുന്നു. ഗ്യാലക്സി എസ്8 പ്ലസിന് 64,990 രൂപയും. അതിന് സമാനമായിരിക്കും എസ്9, എസ്9 പ്ലസ് വില എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൂടുതല്‍ വിശാലമായ സ്ക്രീന്‍ ആയിരിക്കും ഗ്യാലക്സി എസ്9ന് എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ Xനെക്കാള്‍ മികച്ച ഫേസ് ഐഡി സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സാംസങ്ങ്. സ്നാപ് ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ആയിരിക്കും ഫോണിലുണ്ടാകുക എന്ന് വ്യക്തമാണ്.