അപരിചതരെ അവരോട് ചോദിക്കാതെ തന്നെ പരിചയപ്പെടാം

By Web Desk  |  First Published May 26, 2016, 5:14 PM IST

യാത്രയ്ക്കിടയിലോ, വഴിയിലോ കാണുന്ന ഒരു വ്യക്തിയുടെ പേരും വിവരങ്ങളും അറിയാന്‍ പറ്റുമായിന്നെങ്കിലോ, അതും അവരോട് ചോദിക്കാതെ ഇത് സാധ്യമാക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ എത്തയിരിക്കുന്നു.

റഷ്യയിലാണ് ഈ ആപ്ലിക്കേഷന്‍ നിലവിലുള്ളത്. ഫോണെടുത്ത് പേര് അറിയണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു ഫോട്ടോ എടുത്താല്‍ മാത്രം മതി. അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഫൈന്‍ഡ് ഫെയ്‌സ് എന്ന ഈ ഫേസ് ഡിറ്റെക്ഷന്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സാധ്യമാകുന്നത്.

Latest Videos

undefined

റഷ്യയിലെ വികോണ്‍ടാക്റ്റ് അംഗങ്ങളുടെ ഡേറ്റബേസ് ഉപയോഗിച്ചാണ് ഫൈന്‍ഡ് ഫേസ് ഇതു സാധിക്കുന്നത്. വികോണ്‍ടാക്ടിലെ പ്രോഫൈല്‍ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഫേസ് ഡിറ്റെക്ഷന്‍ സാങ്കേതികവിദ്യ വഴി ആളുകളെ തിരിച്ചറിയുന്നത്. 70 ശതമാനത്തോളം കൃത്യമായി വിവരങ്ങള്‍ നല്‍കാന്‍ ഇതിനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോട്ടോയിലുള്ളയാള്‍ക്ക് സോഷ്യല്‍ മീഡിയായില്‍ അക്കൗണ്ട് വേണം എന്നത് മാത്രമാണ് ആളെ തിരിച്ചറിയാനുള്ള വഴി.

ആപ്ലിക്കേഷനെക്കുറിച്ച് ഫൈന്‍ഡ് ഫേസ് കോ ഫൗണ്ടര്‍ അലക്‌സാണ്ടര്‍ കബ്‌കോവ് പറയുന്നത് ഇങ്ങനെ. നിങ്ങള്‍ ഒരു യാത്ര പോകുമ്പോള്‍ നിങ്ങളെപോലെ തന്നെയുള്ള മറ്റൊരാളെ കണ്ടെത്തിയാല്‍ അവരുടെ ഫോട്ടേ എടുത്ത് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താം. സുഹൃത്തുക്കളാകാം.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ വളരെ വേഗം കണ്ടെത്തി അവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇതിലൂടെ കണ്ടെത്താനാവുമെന്ന് ഫൈന്‍ഡ് ഫേസ് അധികൃതര്‍ പറയുന്നു. ആക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞാല്‍ ആ ചിത്രം ഫൈന്‍ഡ് ഫേസില്‍ നല്‍കിയാല്‍ അക്രമിയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

click me!