ബിഎസ്എന്‍എല്ലിന്‍റെ പൊളിപ്പന്‍ റീച്ചാര്‍ജ് പ്ലാന്‍; 1000 രൂപ പോലും വേണ്ട, പക്ഷേ 300 ദിവസം വാലിഡിറ്റി!

By Web Team  |  First Published Sep 3, 2024, 10:56 AM IST

300 ദിവസ വാലിഡിറ്റിയില്‍ ഏറ്റവും ചിലവ് കുറഞ്ഞ റീച്ചാര്‍ജ് പ്ലാന്‍, ഞെട്ടിച്ച് ബിഎസ്എന്‍എല്‍


ദില്ലി: സ്വകാര്യ കമ്പനികളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ശ്രമിക്കുന്ന പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന്‍റെ തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 979 രൂപയുടേത്. 300 ദിവസത്തെ വാലിഡിറ്റി പ്രധാനം ചെയ്യുന്ന ഈ പ്ലാനില്‍ അനേകം ഫീച്ചറുകള്‍ ലഭ്യമാകും. ചെറിയൊരു ന്യൂനതയും ഈ പ്ലാനിനുണ്ട്. 

300 ദിവസത്തെ വാലിഡിറ്റിയില്‍ ഏറ്റവും ചിലവ് കുറഞ്ഞ റീച്ചാര്‍ജ് പ്ലാന്‍ എന്ന നിലയ്ക്കാണ് 979 രൂപയുടെ പാക്കേജ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും മുന്നൂറ് ദിവസക്കാലം പരിധിയില്ലാതെ വിളിക്കാം. ആദ്യത്തെ 60 ദിവസം ദിനംപ്രതി രണ്ട് ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. ആദ്യ അറുപത് ദിവസത്തിന് ശേഷം ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയും. ബ്രൗസിംഗും മെസേജിംഗും പോലെയുള്ള അടിസ്ഥാന ഉപയോഗത്തിനേ ഈ വേഗം ഉപകരിക്കൂ എന്നതാണ് ന്യൂനത. ഇതിനൊപ്പം ആദ്യ 60 ദിവസവും 100 സൗജന്യ എസ്എംഎസ് വീതവും 979 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. 

Latest Videos

undefined

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വിഐ തുടങ്ങിയ സ്വകാര്യ ടെലികോം ഭീമന്‍മാരുമായി മത്സരിക്കുന്നതിന്‍റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ പോക്കറ്റ് കാലിയാവാത്ത റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിലേക്ക് എത്തിയത്. ഇവരെ പിടിച്ചുനിര്‍ത്താന്‍ കൂടി പദ്ധതിയിട്ടാണ് അധിക വിലയില്ലാത്ത പ്ലാനുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഇതിനൊപ്പം 4ജി വിന്യാസവും ബിഎസ്എന്‍എല്‍ രാജ്യ വ്യാപകമായി നടത്തിവരികയാണ്. 

Read more: കീശ കാലിയാക്കാതെ സന്തോഷിപ്പിക്കാന്‍ ആപ്പിൾ; ഐഫോൺ 16 സിരീസ് വില സൂചനകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!