സാൻഫ്രാൻസിസ്കോ: വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച നടത്തിയാല്‍ അത് ഭീകരരെ സഹായിക്കുമെന്ന് ഫേസ്ബുക്ക്. വാട്ട്സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എൻക്രിപ്ഷൻ ഫീച്ചർ ഡീകോഡ് ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്കു സൗകര്യമൊരുക്കണമെന്ന ആവശ്യം ദീർഘനാളുകളായി ഉയരുന്ന പാശ്ചത്തലത്തിലാണ് വാട്ട്സ്ആപ്പിന്റെ പ്രമോട്ടര്‍മാരായ ഫേസ്ബുക്കിന്റെ വിശദീകരണം.
ഇംഗ്ലണ്ടിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഈ ആവശ്യം ഏറെ ശക്തമായിരുന്നു. ഭീകരർ വിവരങ്ങൾ കൈമാറാൻ വാട്സ്ആപ്പിലെ എൻക്രിപ്ഷൻ ഫീച്ചർ ഉപയോഗിച്ചു എന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ, എൻക്രിപ്ഷൻ ഫീച്ചർ അവസാനിപ്പിച്ചാൽ, കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നു ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷേർയെൽ സാൻഡ്ബർഗ് പറഞ്ഞു.
undefined
""ഇപ്പോൾ നിങ്ങൾക്ക് അവരയച്ച സന്ദേശങ്ങൾ ഡീകോഡ് ചെയ്യാൻ കഴിയില്ലെങ്കിലും അവർ തമ്മിൽ ബന്ധപ്പെട്ടു എന്നെങ്കിലും കണ്ടെത്താൻ സാധിക്കുന്നുണ്ട്. എന്നാൽ, എൻക്രിപ്ഷൻ മെതേഡ് അവസാനിച്ചാൽ അവർ തമ്മിൽ ബന്ധപ്പെട്ടുവെന്നുപോലും കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല’’ - സാൻഡ് ബർഗ് അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് ഉപയോഗിച്ചുള്ള ഭീകരപ്രവർത്തനങ്ങൾ കണ്ടെത്താൻ 7,000 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭീകരവാദ സന്ദേശങ്ങൾ തങ്ങളുടെ ഏതെങ്കിലും മാധ്യമത്തിലൂടെ പ്രചരിപ്പിച്ചാൽ അതു കണ്ടെത്താനും തടയാനും തങ്ങൾക്കു സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.