പ്രോക്സി സൈറ്റുകള്‍ക്ക് വിലങ്ങിട്ട് റിലയന്‍സ് ജിയോ

By Web Team  |  First Published Jan 10, 2019, 8:35 PM IST

പ്രോക്സി വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ളതായി എന്‍ഡി ടിവി ഗാഡ്ജെറ്റ് 360 വെബ്സൈറ്റ് സ്ഥിരീകരിക്കുന്നു


ദില്ലി: ഇന്‍റര്‍നെറ്റ് വിലക്കുകളെ മറികടക്കാന്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ക്ക് ജിയോ പൂട്ടിട്ടതായി റിപ്പോര്‍ട്ട്. ദ ക്വാര്‍ട്സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.  ആല്‍ഫ-ഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുന്നു. പിന്നാലെ നിരവധിയാളുകള്‍ ഇതേ കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി.

hide.me, proxysite.com, hidester.com, kproxy.com, zend2.com, anonymouse.org, megaproxy.com, whoer.net,  vpnbook.com പോലുള്ള പ്രോക്സി വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ളതായി എന്‍ഡി ടിവി ഗാഡ്ജെറ്റ് 360 വെബ്സൈറ്റ് സ്ഥിരീകരിക്കുന്നു. എന്നാല്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിച്ചുവെന്നും ഗാഡ്ജെറ്റ് 360 പറയുന്നു. പ്രാദേശികമായി നിലനില്‍ക്കുന്ന ഇന്‍റര്‍നെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് വിപിഎന്‍, പ്രോക്സി നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചിരുന്നത്. 

Latest Videos

വോഡറോണ്‍, എയര്‍ടെല്‍ പോലുള്ള നെറ്റ് വര്‍ക്കില്‍ ഈ പ്രോക്സി വെബ്സൈറ്റുകള്‍ ലഭ്യമാണ് എന്നതും റിലയന്‍സ് ജിയോ അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണെന്ന് സൂചന നല്‍കുന്നു. പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനോടൊപ്പം 'ടെലികോം വകുപ്പിന്‍റെ നിര്‍ദേശമനുസരിച്ച് നിങ്ങള്‍ക്ക് ഈ വെബ്പേജിലേക്ക് പ്രവേശം നല്‍കാന്‍ കഴിയില്ല' എന്ന സന്ദേശവും റിലയന്‍സ് ജിയോ നല്‍കുന്നു. 

click me!