മുംബൈ: 4 ജി ടെലികോം ദാതാക്കളായ റിലയന്‍സ് ജിയോയുടെ സൗജന്യം സേവനം ഡിസംബറോടെ അവസാനിക്കാന്‍ സാധ്യത. ടെലികോം തര്‍ക്കപരിഹാര കോടതിയാണ് ഇത്തരം സേവനങ്ങള്‍ക്ക് ട്രായിക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് വിധിച്ചത്.
ഡിസംബറില്‍ കാലാവധി അവസാനിക്കേണ്ട ജിയോ സിമ്മിന്റെ സൗജന്യം മാര്‍ച്ച് 31 വരെ നീട്ടണമെന്ന് കമ്പനി ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രായ് ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ട്രായിയോട് ശുപാര്‍ശ ചെയ്ണമെന്നാവശ്യപ്പെട്ടാണ് ടെലിക്കോം തര്‍ക്ക പരിഹാര കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ച 25 പേജുള്ള പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഇവര്‍കൂടി കൈയ്യൊഴിഞ്ഞതോടെ ജിയോ സിമ്മിന്റെ സൗജന്യ സേവനങ്ങള്‍ മുടങ്ങുമൊ എന്നാണ് എല്ലാവരും നോക്കുന്നത്.
എന്നാല്‍ ഡിസംബറിന് ശേഷം പുതിയ പേരിലാണ് ഓഫര്‍ എന്നതിനാല്‍ സേവനത്തെ ബാധിക്കില്ലെന്നാണ് ജിയോയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.