ജിയോയെ വെല്ലുവിളിക്കുന്ന മറ്റ് ഓഫറുകള്‍ ഇതാണ്.!

By Web Desk  |  First Published Apr 4, 2017, 11:49 AM IST

ജിയോ എത്തിയതോടെ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ അവരുടെ ഉപയോക്താക്കളെ പരിഗണിക്കുന്ന രീതി തന്നെ മാറി എന്നത് ഒരു സത്യമാണ്. ഇതുവരെ മസില്‍ പിടിച്ചിരുന്ന ടെലികോം കമ്പനികള്‍ എത്ര ജിബിവരെയും തരാം എന്നാണ് ഇപ്പോള്‍ പറയുന്നത്. ഏതാണ്ട് ആറുമാസത്തിന് ശേഷം ഫ്രീ ഓഫറുകള്‍ അവസാനിപ്പിച്ച ജിയോ ഇപ്പോള്‍ പ്രൈം ഓഫറിലാണ് ഓടുന്നത്. 99 രൂ​പ​യു​ടെ പ്രൈം ​മെം​ബ​ർ​ഷി​പ്പും 303 രൂ​പ​യു​ടെ പ്ര​തി​മാ​സ വ​രി​സം​ഖ്യ​യു​മാ​ണ് ജി​യോ​യു​ടെ പ്ലാ​ൻ. സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​റി​ലൂ​ടെ 303 രൂ​പ​യ്ക്ക് റീ​ചാ​ർ​ജ് ചെ​യ്‌​താ​ൽ പ്ര​തി​ദി​നം ഒ​രു ജി​ബി ഡാ​റ്റാ വ​ച്ച് മൂ​ന്നു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി​രിക്കും. ഒ​പ്പം രാ​ജ്യ​ത്തെ​വി​ടെ​യും സൗ​ജ​ന്യ​മാ​യി വി​ളി​ക്കാ​നും മെ​സേ​ജു​ക​ൾ അ​യ​യ്ക്കാ​നും ക​ഴി​യും. 

സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​ർ മാ​റ്റിനി​ർ​ത്തി​യാ​ൽ പ്ര​തി​ദി​നം ഒ​രു ജി​ബി ഡാ​റ്റ ഉ​പ​യോ​ഗി​ക്കാ​ൻ 10 രൂ​പ മാ​ത്ര​മേ ചെ​ല​വാ​കു​ന്നു​ള്ളൂ എന്നതാണ് ജിയോയുടെ പ്രധാനപ്രത്യേകത. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ മറ്റു കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് മറ്റ് കമ്പനികള്‍ ജിയോയുടെ മുന്നേറ്റം തടുക്കാന്‍ നല്‍കിയിരിക്കുന്ന ഓഫറുകള്‍ നോക്കാം.

Latest Videos

വോ​ഡ​ഫോ​ൺ

346 രൂ​പ​യു​ടെ റീചാ​ർ​ജി​ൽ 28 ദി​വ​സം കാ​ലാ​വ​ധി​യി​ൽ 28 ജി​ബി ഡാ​റ്റ​യാ​ണ് വോ​ഡ​ഫോ​ൺ വ​ച്ചു​നീ​ട്ടു​ന്ന​ത്. ഇ​തി​ന്‍റെ ഉ​പ​യോ​ഗ​പ​രി​ധി പ്ര​തി​ദി​നം ഒ​രു ജി​ബി​യാ​ക്കി നി​ജ​പ്പെ​ടു​ത്താ​നും വോ​ഡ​ഫോ​ണി​നു പ​ദ്ധ​തി​യു​ണ്ട്. പ്ര​തി​ദി​ന ഉ​പ​യോ​ഗം ഒ​രു ജി​ബി​യി​ൽ ക​വി​ഞ്ഞാ​ൽ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ഈ​ടാ​ക്കും.

പോ​സ്റ്റ് പെ​യ്ഡ് വ​രി​ക്കാ​ർ​ക്കാ​യി വോ​ഡ​ഫോ​ൺ ഡി​ലൈ​റ്റ്സ് എ​ന്ന പ്ലാ​നും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു മാ​സം കാ​ലാ​വ​ധി​യി​ൽ 24 ജി​ബി ഡാ​റ്റ​യാ​ണ് ഇ​തു​വ​ഴി ല​ഭി​ക്കു​ക. അ​താ​യ​ത് മാ​സം എ​ട്ടു ജി​ബി ഡാ​റ്റ ഉ​പ​യോ​ഗി​ക്കാം.

എ‍യ​ർ​ടെ​ൽ

345 രൂ​പ​യ്ക്ക് പ്ര​തി​ദി​നം ഒ​രു ജി​ബി 4ജി ​ഡാ​റ്റ​യോ​ടൊ​പ്പം സൗ​ജ​ന്യ ലോ​ക്ക​ൽ, എ​സ്ടി​ഡി കോ​ളു​ക​ൾ. പ​ക​ൽ 500 എം​ബി ഡാ​റ്റ​യും രാ​ത്രി​യി​ൽ 500 എം​ബി ഡാ​റ്റ​യു​മാ​ണു ന​ല്കു​ന്ന​ത്.
കൂ​ടാ​തെ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ ലോ​ക്ക​ൽ, എ​സ്ടി​ഡി കോ​ളു​ക​ളും ല​ഭി​ക്കും. ഡാ​റ്റ​യ്ക്കും സൗ​ജ​ന്യ മി​നി​റ്റു​ക​ൾ​ക്കു​മു​ള്ള കാ​ലാ​വ​ധി 28 ദി​വ​സം.

ബി​എ​സ്എ​ൻ​എ​ൽ

ജി​യോ​യു​ടെ കു​തി​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മി​ക​ച്ച ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​ത് ബി​എ​സ്എ​ൻ​എ​ലാ​ണ്. പ്ര​തി​ദി​നം ര​ണ്ടു ജി​ബി 3ജി ​ഡാ​റ്റ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ വ​രി​ക്കാ​ർ​ക്കു വ​ച്ചു​നീ​ട്ടു​ന്ന​ത്. 339 രൂ​പ​യ്ക്ക് റീ​ചാ​ർ​ജ് ചെ​യ്താ​ൽ പ്ര​തി​ദി​നം ര​ണ്ടു ജി​ബി വ​ച്ച് 56 ജി​ബി ഡാ​റ്റ 28 ദി​വ​സം കാ​ലാ​വ​ധി​യി​ൽ ല​ഭി​ക്കും. ഇ​തി​നൊ​പ്പം ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്ക് പ​രി​ധി​യി​ല്ലാ​തെ വി​ളി​ക്കാ​നും സാ​ധി​ക്കും.

ഇ​തു​കൂ​ടാ​തെ പ്ര​തി​ദി​നം 10 ജി​ബി ഡാ​റ്റ വാ​ഗ്ദാ​നം ചെ​യ്യു​ന്ന 249 രൂ​പ​യു​ടെ ഓ​ഫ​റും ബി​എ​സ്എ​ൻ​എ​ൽ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, വ​യ​ർ​ലൈ​ൻ ബ്രോ​ഡ്ബാ​ൻ​ഡു​ക​ൾ​ക്കാ​ണ് ഇ​ത് ല​ഭി​ക്കു​ക. ഇ​തി​നൊ​പ്പം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച​ക​ളി​ലും പ്ര​തി​ദി​നം രാ​ത്രി ഒ​ന്പ​ത് മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ​യും പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ കോ​ളു​ക​ൾ വി​ളി​ക്കാം.

ഐ​ഡി​യ സെ​ല്ലു​ലാ​ർ

348 രൂ​പ​യ്ക്ക് പ്ര​തി​ദി​നം ഒ​രു ജി​ബി 4ജി ​ഡാ​റ്റ ഐ​ഡി​യ ന​ല്കു​ന്നു. 4ജി​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ ല​ഭി​ക്കു​ക. എ​ല്ലാ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലേ​ക്കും സൗ​ജ​ന്യ കോ​ളു​ക​ളും ഈ ​പാ​യ്ക്ക് ന​ല്കു​ന്നു​ണ്ട്. വി​ളി​ക്കു​ന്ന​തി​നൊ​പ്പം 50 എം​ബി ഡാ​റ്റ​യും ല​ഭി​ക്കും. നേ​ര​ത്തെ ദി​വ​സം 500 എം​ബി ഡാ​റ്റ​യാ​യി​രു​ന്നു ഐ​ഡി​യ ഒ​രു ന​ല്കി​യി​രു​ന്ന​തെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ൾ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തി​നാ​ൽ ഒ​രു ജി​ബി​യാ​യി ഉ‍യ​ർ​ത്തു​ക​യാ​യി​രു​ന്നു. 28 ദി​വ​സ​മാ​ണ് ഇ​തി​ന്‍റെ കാ​ലാ​വ​ധി. ഇ​തു കൂ​ടാ​തെ 148 രൂ​പ​യ്ക്ക് സൗ​ജ​ന്യ കോ​ളു​ക​ളും ഡാ​റ്റ​യും ഐ​ഡി​യ ന​ല്കു​ന്നു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് രാ​ജ്യ​ത്തെ​വി​ടെ​യും സൗ​ജ​ന്യ​മാ​യി വി​ളി​ക്കു​ന്ന​തി​നൊ​പ്പം 50 എം​ബി ഡാ​റ്റ​യും ല​ഭി​ക്കും. 

click me!