റിലയന്‍സ് ജിയോ അവതരിപ്പിച്ചിരിക്കുന്ന 91 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന്‍റെ സവിശേഷതകള്‍ വിശദമായി
ദില്ലി: രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിയിരിക്കേ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നീ എതിരാളികള്‍ക്ക് ചങ്കിടിപ്പ് സമ്മാനിക്കുന്ന ജിയോയുടെ റീച്ചാര്‍ജ് പ്ലാനാണിത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമായി കളംനിറയുന്ന ബിഎസ്എന്‍എല്ലിനാണ് ജിയോയുടെ നീക്കം കൂടുതല്‍ തലവേദന സൃഷ്ടിക്കുക.
91 രൂപയാണ് റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജിന്‍റെ വില. അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിന്‍റെ സവിശേഷതകള്‍. 28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റയാണ് 91 രൂപ റീച്ചാര്‍ജില്‍ ജിയോ നല്‍കുന്നത്. 100 എംബിയുടെ ഡെയ്‌ലി ലിമിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഡാറ്റ പരിധി കഴിഞ്ഞാല്‍ 200 എംബി അധിക ഡാറ്റ ലഭിക്കും. അധികം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള റീച്ചാര്‍ജ് പ്ലാനാണിത്. സ്ഥിരമായി റീല്‍സ് കാണുന്നവരെ പോലുള്ള ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ മതിയാവില്ല. 50 സൗജന്യ എസ്എംഎസും ജിയോയുടെ 91 രൂപ റീച്ചാര്‍ജില്‍ ലഭിക്കും.
undefined
ജിയോ കണ്ടന്‍റ് സര്‍വീസുകളായ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്ക് ആക്സസും 91 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. മൈജിയോ, ജിയോ ഡോട് കോം എന്നിവയും ജിയോ ഔട്ട്‌ലറ്റുകളും വഴി ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യാം. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളാണ് റിലയന്‍സ് ജിയോ.
Read more: കുഴപ്പിക്കുന്ന ഐഫോണ്‍ ഫീച്ചര്‍; കള്ളനും പൊലീസിനും ഒരുപോലെ 'ആപ്പ്'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം