100 എംബിപിഎസ് സ്പീഡില്‍ 100 ജിബി ഫ്രീയുമായി ജിയോ

By Web Desk  |  First Published Mar 27, 2017, 5:25 AM IST

സെക്കൻഡുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് ആരംഭിച്ചു. മുംബൈയില്‍ തുടങ്ങിയ ബ്രോഡ്ബാന്‍റ് സേവനം വൈകാതെ രാജ്യത്തിന്‍റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കാണ് ജിയോ ജിഗാ ഫൈബർ എന്നു പേരിട്ടിരിക്കുന്നത്.

ജിയോ മൊബൈൽ ജനകീയമാക്കിയ അതേ രീതിയിൽ വമ്പൻ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുന്നത്. 1ജിബിപിഎസ് വേഗം എന്നത് സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗൺലോഡ് ചെയ്യാൻ സാധ്യമാക്കുന്നതാണ്. ഇന്റർനെറ്റ് ഉപയോഗത്തിന്‍റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോ‍ഡ്ബാൻഡ് പദ്ധതി. 

Latest Videos

ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഫ്രീ നൽകുമെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 

റൗട്ടറിനും ഇൻസ്റ്റലേഷനും പണം നൽകേണ്ടിവരും. 4,500 രൂപയോളമാണിത്. നിലവിൽ മുംബൈയ്ക്ക് പുറമെ പുനെയിലും ജിയോ ബ്രോഡ്ബാൻഡ് സർവീസിന്റെ ടെസ്റ്റിങ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 
 

click me!