ഏയര്‍ടെല്ലിന് എതിരെ റിലയന്‍സ് ജിയോ പരസ്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാവുന്ന കൗണ്‍സിലില്‍ പരാതി നല്‍കി. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്ക് എന്ന ഏയര്‍ടെല്‍ അവകാശവാദത്തെയാണ് ജിയോ എതിര്‍ക്കുന്നത്. "ഔദ്യോഗികമായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്ക്" എന്ന് ഏയര്‍ടെല്‍ പുതിയ പരസ്യത്തില്‍ ഏയര്‍ടെല്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ ഇത് തെറ്റാണ് എന്നാണ് എ.എസ്.സി.ഐക്ക് മുന്നില്‍ ജിയോ നല്‍കിയ പരാതിയില്‍ പറയുന്നത്. ഓക്ല എല്‍എല്‍സിയുടെ കണക്കാണ് ഇതിനായി ഏയര്‍ടെല്‍ ഉദ്ധരിക്കുന്നത് എന്നും ഇത് ശരിയല്ലെന്നുമാണ് ജിയോയുടെ വാദം.
എന്നാല്‍ ഒക്ല, ഇന്‍റര്‍നെറ്റ് സ്പീഡ് കണക്കാക്കുന്ന ലോകത്തിലെ തന്നെ മുന്‍നിരക്കാര്‍ ആണെന്നും, ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളില്‍ നടത്തിയ സ്പീഡ് ടെസ്റ്റിന് ശേഷമാണ് ഇത് കണ്ടെത്തിയത് എന്നുമാണ് ഏയര്‍ടെല്ലിന്‍റെ വാദം.