എതിരാളികളെ ഒറ്റനീക്കത്തില്‍ പൂട്ടാന്‍ ജിയോ, 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്; ഗൂഗിളിനും ആപ്പിളിനും വരെ ഭീഷണി

By Web Team  |  First Published Sep 2, 2024, 2:14 PM IST

രാജ്യത്ത് പുത്തന്‍ കിടമത്സരം! ഗൂഗിൾ, ആപ്പിൾ ക്ലൗഡ് സേവനങ്ങൾക്ക് വെല്ലുവിളിയാകുന്ന പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ


മുംബൈ: ഉപയോക്താക്കൾക്ക് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കാനൊരുങ്ങി ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. മൊബൈൽ സേവന മത്സര രംഗത്ത് ജിയോയുടെ വമ്പൻ നീക്കമാണിത്. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 47-ാംമത് വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി ഈ ഓഫർ പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ക്ലൗഡ് മേഖലകളിൽ കുതിപ്പ് നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ദീപാവലി സമയത്താണ് ജിയോ എഐ-ക്ലൗഡ് സ്വാഗത ഓഫർ നിലവിൽ വരുന്നത്.

ഫോട്ടോ, വീഡിയോ, ഡോക്യുമെന്‍റുകൾ, മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ, നിർമിത ബുദ്ധിയാൽ സൃഷ്ടിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ എന്നിവയൊക്കെ ഇനി ജിയോ ക്ലൗഡ് സേവനത്തിൽ സൂക്ഷിക്കാം. ഗൂഗിൾ, ആപ്പിൾ ക്ലൗഡ് സേവനങ്ങൾക്ക് വെല്ലുവിളിയാകുന്ന ജിയോയുടെ പ്രഖ്യാപനമാണിത്. ഗൂഗിൾ 100 ജിബി സ്റ്റോറേജിന് പ്രതിമാസം 130 രൂപയും ആപ്പിൾ 50 ജിബി സ്റ്റോറേജിന് 75 രൂപയും 200 ജിബി സ്റ്റോറേജിന് 219 രൂപയുമാണ് ഇപ്പോൾ ഈടാക്കുന്നത്. ഇവയ്ക്ക് ബദലാകാന്‍ ലക്ഷ്യമിട്ടാണ് ജിയോ ഓഫര്‍ അവതരിപ്പിക്കുന്നത്. കൂടാതെ സൗജന്യമായി 100 ജിബി സ്റ്റോറേജ് നൽകുന്നതിലൂടെ കൂടുതൽ വരിക്കാരെ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയും റിലയന്‍സ് ജിയോയ്‌ക്കുണ്ട്. 

Latest Videos

undefined

Read more: ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ചാകരക്കാലം; വേഗം കൂടി, എന്‍ട്രി-ലെവല്‍ ബ്രാഡ്‌ബാന്‍ഡ് പ്ലാനുകള്‍ വേറെ ലേവലായി

ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള സകല ഉള്ളടക്കങ്ങളും ഏത് സമയത്തും എവിടെ നിന്നും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ക്ലൗഡ് ഉപയോഗം വഴി കഴിയും. അതിനായാണ് 100 ജിബി സൗജന്യ സ്റ്റോറേജ് ഓഫർ അവതരിപ്പിക്കുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. കൂടുതൽ സ്റ്റോറേജ് സൗകര്യം ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ പ്ലാനുകൾ നൽകുമെന്നും അദേഹം കൂട്ടിച്ചേർത്തു. ഫോൺ കോളുകൾ റെക്കോഡ് ചെയ്ത് ജിയോ ക്ലൗഡിൽ സൂക്ഷിക്കാനും ലിഖിത രൂപത്തിലേക്ക് മാറ്റാനും വേണമെങ്കിൽ മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനും സഹായിക്കുന്ന ജിയോ ഫോൺകാൾ എഐ സേവനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Read more: 55 ലക്ഷം അടച്ചു, 3 കോടി തിരികെ വാരാമെന്ന് സന്ദേശം; പിന്‍വലിക്കുമ്പോള്‍ ആപ്പിലായി ബിഎസ്എന്‍എല്‍ ജീവനക്കാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!