താരിഫ് വര്‍ധനവ് വലയ്ക്കുകയാണോ; ജിയോയുടെയും എയര്‍ടെല്ലിന്‍റെയും ആകര്‍ഷകമായ 5ജി പ്ലാനുകള്‍ ഇവ

By Web Team  |  First Published Jul 12, 2024, 9:41 AM IST

ജിയോയുടെ താങ്ങാനാവുന്ന ഒരു മാസത്തെ റീച്ചാര്‍ജ് പ്ലാനിന് 349 രൂപയാണ് വില


ദില്ലി: റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡാഫോൺ ഐഡിയയും താരിഫ് നിരക്കുകള്‍ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. നിരക്ക് വര്‍ധന സാധാരണക്കാരെ സാരമായി ബാധിക്കുമെന്ന വിമര്‍ശനങ്ങളുണ്ട്. ഇതിനിടെ 5ജി സൗകര്യം ആസ്വദിക്കാനാവുന്ന തരത്തില്‍ ജിയോയുടെയും എയര്‍ടെല്ലിന്‍റെയും ഏറ്റവും മികച്ച റീച്ചാര്‍ജ് ഓഫറുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. 

ജിയോയുടെ താങ്ങാനാവുന്ന ഒരു മാസത്തെ റീച്ചാര്‍ജ് പ്ലാനിന് 349 രൂപയാണ് വില. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനില്‍ ദിവസം രണ്ട് ജിബി ഡാറ്റ (ആകെ 56 ജിബി ഡാറ്റ) വീതമാണ് ലഭിക്കുക. പരിധിയില്ലാത്ത ഫോണ്‍ കോളുകളും ദിവസംതോറും 100 എസ്എംഎസ് വീതവും ഇതിനൊപ്പം ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും ഇതിനൊപ്പം ലഭിക്കും. വാര്‍ഷിക പ്ലാനുകളിലെ ഏറ്റവും മികച്ചതിന് 3599 രൂപയാകും. 365 ദിവസത്തേക്കുള്ള ഈ റീച്ചാര്‍ജില്‍ ദിനംപ്രതി 2.5 ജിബി ഡാറ്റ കിട്ടും. ദിവസവും 100 എസ്‌എംഎസും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ലഭ്യം. 

Latest Videos

undefined

Read more: ചൈനയ്‌ക്ക് ചെക്ക് വയ്ക്കാന്‍ ആപ്പിള്‍; ലോട്ടറിയടിക്കുക ഇന്ത്യക്ക്

അതേസമയം എയര്‍ടെല്ലിന്‍റെ ഏറ്റവും താങ്ങാനാവുന്ന ഒരു മാസത്തെ റീച്ചാര്‍ജിന് 409 രൂപയാണ് വില. 28 ദിവസം തന്നെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ 2.5 ജിബി ഡാറ്റയാണ് ദിനംപ്രതി ലഭിക്കുക, പരിധിയില്ലാത്ത വോയ്‌സ് കോളിനൊപ്പം ദിവസവും 100 എസ്എംഎസ് വീതവും ലഭിക്കും. മറ്റ് നിരക്കുകള്‍ ഒന്നുമില്ലാതെ തന്നെ 5ജി ആസ്വദിക്കുകയുമാവാം. 28 ദിവസത്തേക്ക് എയര്‍ടെല്‍ സ്ട്രീം പ്ലേ, സോണി ലിവ്, ഫാന്‍കാഡ് അടക്കം 200 പ്ലസ് ഒടിടികള്‍ എന്നിവയും ഈ റീച്ചാര്‍ജില്‍ ലഭിക്കും. എയര്‍ടെല്ലിന്‍റെ മികച്ച വാര്‍ഷിക പ്ലാനിന് 3599 രൂപയാണ്. 356 ദിവസം വാലിഡിറ്റിയില്‍ ദിനംതോറും രണ്ട് ജിബി ഡാറ്റ കിട്ടും. അണ്‍ലിമിറ്റിഡ് വോയിസ് കോളിനൊപ്പം ദിവസും 100 എസ്എംഎസും ആസ്വദിക്കാം. 

Read more: വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്ത്; വേഗം 20,993 കിലോമീറ്റര്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!