പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവായി

By Web Desk  |  First Published Mar 22, 2017, 11:38 AM IST

ചിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ കാണാതായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് ലൈവായി ഫെയ്‌സ്ബുക്കില്‍. ആറു പേര്‍ ചേര്‍ന്നാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ലൈവായി പീഡിപ്പിച്ചത്. ആയിരക്കണക്കിനാളുകള്‍ പീഡനം ലൈവായി കണ്ടു.

എന്നാല്‍ ഒരാള്‍ പോലും പരാതി നല്‍കിയില്ലെന്നും ചിക്കാഗോ പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് സൂചനകള്‍. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ക്രൂര ബലാത്സംഗമാണ് ഫേസ്ബുക്കിലൂടെ ലൈവായി നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അതിദാരുണമായ സംഭവം നടക്കുന്നത്. 

Latest Videos

പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ലൈവായുള്ള വീഡിയോ കണ്ടതോടെയാണ് സംഭവം വന്‍വിവാദമായി പുറത്തെത്തിയത്. ഞായറാഴ്ചയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത് തുടര്‍ന്ന് വീഡിയോ പുറത്തെത്തിയതോടെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ മാനസികാസ്വസ്ഥ്യമുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി പീഡനം ലൈവായി ഫെയ്‌സ്ബുക്കിലൂടെ കാണിച്ചതിന് നാലുപേരെ ഷിക്കാഗോ പോലീസ് അറസ്റ്റുചെയ്തിരുന്നു.

click me!