വെരിഫിക്കേഷന്‍ നല്‍കിയതും 10000ല്‍ അധികം പിന്തുടരുന്നവരെ കിട്ടിയതും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പോലെയാണെന്നാണ് വിമര്‍ശകരുടെ പരിഹാസം
ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കാ ഗാന്ധി വാദ്ര ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഒരു ട്വീറ്റ് പോലും ഇടുന്നതിന് മുന്‍പേ വേരിഫൈഡ് ആയി പ്രിയങ്കയുടെ അക്കൗണ്ട്. ഒരു ട്വിറ്റ് പോലും നടത്താത്ത പ്രിയങ്കയ്ക്ക് വേരിഫിക്കേഷന്‍ കൊടുത്ത നടപടിക്കെതിരെ വിമര്‍ശനവും ട്രോളും വരുന്നുണ്ട്.
ഇത്തരത്തില്‍ വെരിഫിക്കേഷന്‍ നല്‍കിയതും 10000ല്‍ അധികം പിന്തുടരുന്നവരെ കിട്ടിയതും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പോലെയാണെന്നാണ് വിമര്‍ശകരുടെ പരിഹാസം. പ്രധാനമായും ബിജെപി അനുകൂല ട്വിറ്റര്‍ ഹാന്‍റിലുകളില്‍ നിന്നാണ് ട്രോളും പരിഹാസവും എത്തുന്നത്, കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച കാര്യം പുറത്തുവിട്ടത്. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറില്‍ തന്നെ കാല്‍ ലക്ഷത്തിലധികം ആളുകള്‍ പിന്തുടര്‍ന്ന് എത്തുകയും ചെയ്തു.
undefined
അതേ സമയം സെലിബ്രേറ്റികള്‍ക്ക് നേരത്തെ വെരിഫിക്കേഷന്‍ നല്‍കുന്ന രീതി ട്വിറ്ററിനുണ്ട് എന്നാണ് ഔദ്യോഗികമായി എത്തുന്ന വിശദീകരണം.
പിന്നീട് അത് ഒന്നര ലക്ഷത്തിലേക്ക് എത്തുകയായിരുന്നു.അതേസമയം, ഏഴുപേരെയാണ് പ്രിയങ്ക പിന്തുടരുന്നത്. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക അക്കൗണ്ട്, രാഹുല്‍ ഗാന്ധി, സച്ചിന്‍ പൈലറ്റ്, അഹമ്മദ് പട്ടേല്‍, ജ്യോതിരാതിഥ്യ സിന്ധ്യ, അശോഖ് ഘലോട്ട്, രണ്‍ദീപ് സിങ്ങ് എന്നിവരെയാണ് പ്രിയങ്ക പിന്തുടരുന്നത്.