കൃത്രിമ ബുദ്ധി ഉപയോഗിച്ച് പോണ്‍സൈറ്റ്

By Web Desk  |  First Published Oct 12, 2017, 7:59 PM IST

പോണ്‍ഹബ്ബ് വെബ്‌സൈറ്റുകളില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി. ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് എന്ന് വിശേഷണമുള്ള വെബ്‌സൈറ്റാണ് പോണ്‍ഹബ്ബ്.  ഈ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളെ വിലയിരുത്താനാണ് പോണ്‍ഹബ്ബ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.

വീഡിയോ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനാവശ്യമായ ടാഗുകള്‍ നല്‍കാന്‍  പോണ്‍ ഹബ്ബിലെ ഈ സംവിധാനത്തിനാകും. അതായത് സണ്ണി ലിയോണിന്റെ വീഡിയോ ആണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ റിസള്‍ട്ടില്‍ അവരുടെ വീഡിയോ മാത്രം ഇനി ലഭിക്കും. ബ്ലൂ നായികമാരുടെ മുഖങ്ങള്‍ തിരിച്ചറിഞ്ഞ് ടാഗുകള്‍ നല്‍കുന്നതിനാലാണ്. ഇതിനായി നിരവധി പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോണ്‍ ഹബ്ബ് നല്‍കിയിട്ടുണ്ട്.

Latest Videos

click me!