പേ ടിഎം  100 ഹെല്‍പ്പ്‌ഡെസ്‌കുകള്‍ തുറക്കുന്നു

By Web Desk  |  First Published Dec 29, 2016, 9:48 AM IST

ദില്ലി:  പേ ടിഎം കച്ചവടക്കാര്‍ക്കായി 100 ഹെല്‍പ്പ്‌ഡെസ്‌കുകള്‍ തുടങ്ങുന്നു. ഡിജിറ്റല്‍ ഇടപാടുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനാണ്‌ പുതിയ നീക്കം. ഇതിനായി 50 കോടി രൂപയാണു കമ്പനി വകയിരുത്തിയിരിക്കുന്നത്‌.  പേ ടിഎം വഴി പണം സ്വീകരിക്കുന്ന ഉപഭോക്‌താക്കള്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയാണ്‌ തങ്ങളുടെ പ്രഥമ മുന്‍ഗണനയെന്ന്‌ പേ ടിഎം വൈസ്‌ പ്രസിഡന്റ്‌ സുധാന്‍ഷു ഗുപ്‌ത പറഞ്ഞു.

ചില ഇടപാടുകളില്‍ കാലത്താമസം വരുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുയാണു പ്രധാനമായും ലക്ഷ്യമിടുന്നത്‌. ബാങ്കിങ്‌ ശൃംഖലയിലെ താമസംമൂലം ഇടപാടുകളില്‍ വരുന്ന താമസങ്ങള്‍ പറഞ്ഞു മനസിലാക്കുകയാണു ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ ചെയ്യുക. പേ ടിഎം ഉപഭോക്‌താക്കള്‍ക്കായി 1800 1800 1234 എന്ന ടോള്‍ ഫ്രീ നമ്പറും കമ്പനി അടുത്തിടെ പ്രവര്‍ത്തന സജ്‌ജമാക്കിയിരുന്നു. നോട്ട്‌ അസാധുവാക്കലിനു ശേഷം പേ ടിഎിന്റെ ദൈനംദിന ഇടപാടുകളില്‍ വന്‍ വര്‍ധനയാണ്‌ ഉണ്ടായത്‌. വരുമാനവും പതിന്‍ മടങ്ങ്‌ വര്‍ധിച്ചിരുന്നു.

Latest Videos

click me!