ഈ സൈറ്റ് വഴി ഇനി യൂ ട്യൂബ് ഗാനങ്ങൾ അടിച്ചുമാറ്റാൻ ആകില്ല

By Web Desk  |  First Published Sep 6, 2017, 10:07 AM IST

യൂട്യൂബ് ഗാനങ്ങൾ അടിച്ചുമാറ്റുന്ന സൈറ്റുകൾ ഇനി ഉണ്ടാകില്ല. പ്രമുഖ വീഡിയോ ​കൺവര്‍ട്ടിംഗ് വെബ്​സൈറ്റായ YouTube-mp3.org അടച്ചുപൂട്ടുന്നു. പകർത്തിയെടുത്ത വീഡിയോകൾ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്നുവെന്ന നിയമകുരുക്കുകൾക്കൊടുവിലാണ്​ സൈറ്റ്​ പൂട്ടാൻ ഒരുങ്ങുന്നത്​.

സൈറ്റി​ൻ്റെ ഡൊമയ്​ൻ പേര്​ റൊക്കോർഡിങ്​ ഇൻ്റസ്​ട്രി അസോസിയേഷൻ ഓഫ്​ അമേരിക്ക (ആർ.​ഐ.എ.എ)ക്ക്​ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം നിയമവിരുദ്ധമായ വീഡിയോ ഡൗൺലോഡിങിന്​ ഈ വെബ്​സൈറ്റ്​ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. സൈറ്റ്​ അടച്ചുപുട്ടണമെന്നും നിയമവിരുദ്ധ പ്രവർത്തനത്തിന്​ ഒന്നര ലക്ഷം ഡോളർ പിഴയിടണമെന്നും ആവശ്യപ്പെട്ട്​ നിയമനടപടികളും ആരംഭിച്ചിരുന്നു.

Latest Videos

അനധികൃതമായി നടക്കുന്ന ഓഡിയോ, വീഡിയോ രൂപമാറ്റത്തിൽ 40 ശതമാനത്തിനും കാരണം ഈ വെബ്​സൈറ്റാണെനായിരുന്നു പരാതി. വീഡിയോകൾ എം.പി 3 ഫോർമാറ്റിലേക്ക്​ ഓൺലൈനായി മാറ്റാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ്​സൈറ്റ്​ കൂടിയാണിത്​. ഉപയോഗിക്കുന്നവർക്ക്​ ഒരു അക്കൗണ്ട്​ പോലും തുടങ്ങാതെ ഇതി​ൻ്റെ സേവനങ്ങൾ ഉപയോഗിക്കാമായിരുന്നു.

പൂർണമായും സൗജന്യമായിട്ടായിരുന്നു സേവനങ്ങൾ. പരാതിക്കാരും വെബ്​സൈറ്റ്​ അധികൃതരും ധാരണയിൽ എത്തിയതോടെയാണ്​ സൈറ്റ്​ നിർത്തലാക്കാൻ തീരുമാനിച്ചത്​. YouTube-mp3.orgന്​ പ്രതിമാസം 60 ദശലക്ഷം സന്ദർശകരും ലക്ഷകണക്കിന്​ നിയമവിരുദ്ധ വീഡിയോ- ഓഡിയോ ഡൗൺലോഡിങും രൂപമാറ്റവും നടക്കുന്നുമുണ്ടെന്നാണ്​ ആർ.​ഐ.എ.എ ചൂണ്ടിക്കാട്ടുന്നത്​. 

യൂട്യൂബിൽ നിന്നായിരുന്നു വീഡിയോകൾ ഡൗൺലോഡ്​ ചെയ്​തിരുന്നത്​. വെബ്​സൈറ്റ്​ ഉടമ നിശ്​ചിത തുക പിഴയായി അടക്കാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതി​ൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.

click me!