വിപണി മൂല്യം കുത്തനെ ഇടിഞ്ഞ് ഫേസ്ബുക്ക്

By Web Team  |  First Published Jul 27, 2018, 10:49 PM IST
  • 8.23 ല​ക്ഷം കോ​ടി രൂ​പയാണ് ജൂലായ് 25ന് ഫേസ്ബുക്ക് വി​പ​ണി​മൂ​ല്യ​ത്തി​ലു​ണ്ടാ​യ ന​ഷ്ടം
  • കമ്പനിമേധാവി മാ​ർ​ക്ക് സു​ക്ക​ർബ​ർ​ഗി​ന് വ​ന്ന ന​ഷ്ടം 1.09 ല​ക്ഷം കോ​ടി രൂ​പ ആ​ണ്

ന്യൂ​യോ​ർ​ക്ക്: ഒ​രു​ദി​വ​സംകൊ​ണ്ട് ഓ​ഹ​രി​വി​പ​ണി​യി​ൽ ഉ​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ന​ഷ്ട​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് ഇ​നി ഫേ​സ്ബു​ക്കി​ന്.  8.23 ല​ക്ഷം കോ​ടി രൂ​പയാണ് ജൂലായ് 25ന് ഫേസ്ബുക്ക് വി​പ​ണി​മൂ​ല്യ​ത്തി​ലു​ണ്ടാ​യ ന​ഷ്ടം. കമ്പനിമേധാവി മാ​ർ​ക്ക് സു​ക്ക​ർബ​ർ​ഗി​ന് വ​ന്ന ന​ഷ്ടം 1.09 ല​ക്ഷം കോ​ടി രൂ​പ ആ​ണ്. ഫേസ്ബുക്കിന് ജൂ​ലൈ-​സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തി​ൽ ലാ​ഭ​വും വ​രു​മാ​ന​വും കു​റ​യു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഈ വാര്‍ത്ത.

ബു​ധ​നാ​ഴ്ച ഔ​ദ്യോ​ഗി​ക ഓ​ഹ​രിവി​പ​ണി​യു​ടെ സ​മ​യം ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണു കമ്പനി ഇ​ത​റി​യി​ച്ച​ത്. പി​ന്നീ​ടു ന​ട​ന്ന അ​നൗ​പ​ചാ​രി​ക വ്യാ​പാ​ര​ത്തി​ൽ ഓ​ഹ​രി​വി​ല 24 ശ​ത​മാ​നം താ​ണു. അ​താ​യ​ത് 15,100 കോ​ടി ഡോ​ള​ർ ന​ഷ്ടം. അ​നൗ​പ​ചാ​രി​ക വ്യാ​പാ​രം അ​വ​സാ​നി​ക്കു​മ്പോള്‍ വി​ല 21 ശ​ത​മാ​നം താ​ഴെ​യാ​യി​രു​ന്നു. 

Latest Videos

വ്യാ​ഴാ​ഴ്ച ഔ​പ​ചാ​രി​ക വ്യാ​പാ​രം തു​ട​ങ്ങി​യ​പ്പോ​ൾ വി​ല​ത്ത​ക​ർ​ച്ച 20 ശ​ത​മാ​ന​മാ​യി​രു​ന്നു. അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ടി​വ് 19 ശ​ത​മാ​ന​മാ​യി.  2000 സെ​പ്റ്റം​ബ​റി​ൽ ഇ​ന്‍റ​ൽ കോ​ർ​പ​റേ​ഷ​നു 9,100 കോ​ടി ഡോ​ള​റും 2008 ഒ​ക്ടോ​ബ​റി​ൽ എ​ക്സോ​ൺ മോ​ബി​ലി​ന് 5,300 കോ​ടി ഡോ​ള​റും 2013 ജ​നു​വ​രി 24-ന് ​ആ​പ്പി​ളി​ന് 6,000 കോ​ടി ഡോ​ള​റും വി​പ​ണി​മൂ​ല്യ​ത്തി​ൽ ഇ​ടി​വു വ​ന്നി​ട്ടു​ള്ള​താ​ണു വ​ലി​യ മു​ൻ ത​ക​ർ​ച്ച​ക​ൾ.  ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യും ക​മ്പനി അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലു​മാ​ണു വ​ലി​യ ഇ​ടി​വ്.

click me!