ഇനി പഴയതുപോലെയാകില്ല, ഒടിടി പ്ലാറ്റ് ഫോമുകളിൽ വരുന്ന മാറ്റം അറിഞ്ഞോ? പുതിയ ബില്ല് ഇതാ! പിടിമുറുക്കാൻ കേന്ദ്രം

By Web Team  |  First Published Nov 11, 2023, 7:11 PM IST

'വ്യാപാരം എളുപ്പമാക്കുക, ജീവിതം എളുപ്പമാക്കുക' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഊന്നൽ നൽകിയാണ് കരട് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പറഞ്ഞു


ദില്ലി: ഒടിടി പ്രേക്ഷേപണ സേവനങ്ങളുടെ നിയന്ത്രണത്തിന് ഏകീകൃത ചട്ടക്കൂട് കൊണ്ടുവരാനായി പുതിയ ബില്ലുമായി കേന്ദ്ര സ‍ര്‍ക്കാര്‍. നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ അടക്കമുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകളെ നിയന്തിക്കാൻ ലക്ഷ്യമിട്ടാണ് ബിൽ. ഈ ബിൽ പാസായാൽ, ഒ ടി ടി ഭീമൻമാരെ നിയന്ത്രിക്കുന്നതിന് ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കരട് ബിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പുറത്തിറക്കി. 'വ്യാപാരം എളുപ്പമാക്കുക, ജീവിതം എളുപ്പമാക്കുക' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഊന്നൽ നൽകിയാണ് കരട് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് താക്കൂർ പറഞ്ഞു.

പിണറായിയെ സ്തുതിക്കാൻ പൊടിച്ച 28 കോടി ഉണ്ടായിരുന്നെങ്കിൽ പ്രസാദിനെപ്പോലെ എത്രപേരെ രക്ഷിക്കാമായിരുന്നു: സുധാകരൻ

Latest Videos

ഒ ടി ടി പ്രക്ഷേപണ മേഖലക്ക് നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് നവീകരിക്കുക എന്നത് തന്നെയാണ് കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും പകരമായി കാലത്തിന്‍റെ മാറ്റം ഉൾക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് പുതിയ ബില്ലിലുള്ളതെന്ന് മന്ത്രി അനുരാഗ് താക്കൂർ വിവരിച്ചു. പുതിയ നിയമത്തിന്റെ ഒരു സുപ്രധാന വശം 'ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ' രൂപീകരിക്കുക എന്നതാണ്. നിലവിലുള്ള ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റിയെ ഒരു 'ബ്രോഡ്‌കാസ്റ്റ് അഡൈ്വസറി കൗൺസിലായി' മാറ്റുന്നതും ഒ ടി ടി നിയന്ത്രണത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ബില്ലിനെക്കുറിച്ച് അനുരാഗ് താക്കൂർ പറഞ്ഞത്

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്', 'ഈസ് ഓഫ് ലിവിംഗ്' എന്നിവയ്ക്കായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട്, കരട് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബിൽ അവതരിപ്പിച്ചതിൽ അഭിമാനിക്കുന്നു. ഈ സുപ്രധാന നിയമനിർമ്മാണം ഒ ടി ടി പ്രക്ഷേപണ മേഖലയുടെ നിയന്ത്രണ ചട്ടക്കൂടിനെ നവീകരിക്കുന്നു, കാലഹരണപ്പെട്ട നിയമങ്ങൾ,  മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെ ഏകീകൃതവും ഭാവി കേന്ദ്രീകൃതവുമായ സമീപനത്തിലൂടെ പുതുക്കുകയാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. സാങ്കേതിക പുരോഗതിയും സേവന പരിണാമവും പ്രോത്സാഹിപ്പിക്കുന്ന നടപടികളാകും ഓ ടി ടി, ഡിജിറ്റൽ മീഡിയ, ഡി ടി എച്ച്, ഐ പി ടി വി തുടങ്ങിയവയിൽ ഉണ്ടാകുക. ശക്തമായ സ്വയം നിയന്ത്രണത്തിനായി 'ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ' രൂപീകരിക്കും.

click me!