പ്രമുഖ വാണിജ്യ സൈറ്റായ ആമസോണ്‍ ഓപ്പോയുമായി സഹകരിച്ച് ഇറക്കുന്ന ഫോണ്‍ ബ്രാന്‍റാണ് റിയല്‍മീ. ഇതില്‍ റിയല്‍ മീ 1 എന്ന ആദ്യഫോണ്‍ പുറത്തിറങ്ങി. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയില്‍ മാത്രം ഇറങ്ങുന്ന ഈ ഫോണ്‍ പുറത്തിറക്കിയത്. ഡിസൈന്‍ ബേസ്ഡ് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന റിയല്‍ മീ 1 ശരിക്കും ലക്ഷ്യം വയ്ക്കുന്ന ഷവോമിയുടെ 10,000 താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളെയാണ്.
ഡയമണ്ട് ബ്ലാക്ക് റിയര്‍ ആണ് ഫോണിന്‍റെ ഡിസൈനിലെ പ്രധാന പ്രത്യേകത. 32 ജിബി 3ജിബി റാം ശേഷിയുള്ള പതിപ്പിന് ഇന്ത്യന്‍ വിപണിയിലെ വില 8990 രൂപയാണ്. ഇതിന് ഒപ്പം തന്നെ 6ജിബി 128 ജിബി പതിപ്പും ഇറക്കുന്നുണ്ട് അതിന്‍റെ വില 13,990 രൂപയാണ്. ആമസോണ്‍ വഴിയായിരിക്കും ഈ ഫോണുകള്‍ വില്‍ക്കുന്നത്.
മെയ്ഡ് ഇന്‍ ഇന്ത്യ സീരിസില്‍ ആണ് ഒപ്പോ റിയല്‍മീ ഫോണുകള്‍ ഒരുക്കുന്നത്. ഫോണിന് സിംഗിള്‍ എല്‍ഇഡി ഫ്ലാഷോട് കൂടിയ റിയര്‍ 13 എംപി സിംഗിള്‍ ക്യാമറയാണ് ഉള്ളത്. ഫോണിനെ ആമസോണ്‍ സ്വന്തം പ്രോഡക്ടെന്ന് വിശേഷിപ്പിക്കുമ്പോള്‍ തന്നെ, ഫോണ്‍ പവേര്‍ഡ് ബൈ, ഒപ്പോ ഗ്ലോബല്‍ റിസര്‍ച്ച് ആന്‍റ് ഡെവലപ്പ് സെന്‍റര്‍, ആന്‍റ് എഐ പേറ്റന്‍റ് എന്ന് പറയുന്നുണ്ട്.
ആറിഞ്ചാണ് സ്ക്രീന്‍ വലിപ്പം. 2160 x 1080പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. ഒക്ടാകോര്‍ ഹീലോയോ പി60 ചിപ്പ് സെറ്റാണ് ഫോണിന്‍. 2.0 ജിഗാഹെര്‍ട്സാണ് ചിപ്പിന്‍റെ ശേഷി. ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഇല്ലെന്നത് പ്രശ്നമായി തോന്നാം എങ്കിലും സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായ ഫേസ് റെക്കഗനൈസേഷന്‍ ഫോണിനുണ്ട്.