വ്യാജ വെബ്സൈറ്റ് വഴി ലോണിനപേക്ഷിച്ച മട്ടന്നൂർ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം രൂപ.ലോൺ നൽകാനുള്ള പ്രൊസസ്സിംങ്ങ് ഫീസെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിൽ നിന്നും പണം കൈക്കലാക്കിയത്.
കണ്ണൂർ: കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമെന്ന് പരാതി. വ്യാജ വെബ്സൈറ്റ് വഴി ലോണിനപേക്ഷിച്ച മട്ടന്നൂർ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം രൂപ. ലോൺ നൽകാനുള്ള പ്രൊസസ്സിംങ്ങ് ഫീസെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിൽ നിന്നും പണം കൈക്കലാക്കിയത്.
സമാനസംഭവത്തിൽ കണ്ണപുരം സ്വദേശിനിക്കും പണം നഷ്ടപ്പെട്ടു.എസ്ബിഐയുടെ യോനോ റിവാർഡ് പോയിന്റ് റെഡീം ചെയ്യുന്നതിനെന്ന വ്യാജെന ആദ്യം ഫോണിൽ സന്ദേശമെത്തി.അതിലെ ലിങ്കിൽ കയറി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയപ്പോഴാണ് ഇരുപത്തൊന്നായിരം രൂപ നഷ്ടമായത്.ഓയിലെക്സ്,ഇൻസ്റ്റഗ്രാം എന്നിവ വഴിയും തട്ടിപ്പുകൾ സജീവമാണ്.
ഓയിലെക്സിൽ വീട് വാടകയ്ക്കെന്ന പരസ്യം കണ്ട് വിളിച്ച യുവതിയിൽ നിന്ന് തട്ടിപ്പുകാരൻ കൈക്കലാക്കിയത് 48000 രൂപ.ഇൻസ്റ്റഗ്രാമിലെ വ്യാജ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങാൻ ശ്രമിച്ച എടക്കാട് സ്വദേശിക്കും പണം നഷ്ടപ്പെട്ടു.സൈബർ തട്ടിപ്പുകൾക്കിരയാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.