ബരാക് ഒബാമയുടെ  ട്വീറ്റ് വൈറലാകുന്നു

By Web Desk  |  First Published Aug 17, 2017, 9:21 AM IST

ന്യൂയോര്‍ക്ക്:  ഷാര്‍ലെറ്റ്‌സ് വില്‍ വംശീയ ആക്രമണത്തിനെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചെയ്ത  ട്വീറ്റ് വൈറലാകുന്നു. വീര്‍ജീനിയയിലെ ഷാര്‍ലെറ്റ് വീലില്‍ തുടരുന്ന വംശീയ അക്രമങ്ങളോട് പ്രതികാത്മകമായിരുന്നു ഒബാമയുടെ പ്രതികരണം. ഇതിനോടകം തന്നെ ട്വിറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്വീറ്റുകളില്‍ ഒന്നാം സ്ഥാനത്താണ് ഇത്.

"No one is born hating another person because of the color of his skin or his background or his religion..." pic.twitter.com/InZ58zkoAm

— Barack Obama (@BarackObama) August 13, 2017

നെല്‍സണ്‍ മണ്ടേലയുടെ ആത്മക്കഥ, ലോങ് വാക്ക് ടു ഫ്രീഡമിലെ ഒരു വരിയായിരുന്നു ഒബാമയുടെ ട്വീറ്റ്. മറ്റൊരാളുടെ നിറത്തെയോ, മതത്തെയോ, പശ്ചാത്തലത്തെയോ വെറുത്ത് കൊണ്ട് ആരും ജനിക്കുന്നില്ല എന്ന ചെറുവാചകത്തോടൊപ്പം കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള മനോഹര ചിത്രവും ഉള്‍ക്കൊള്ളുന്നതായിരുന്നു ട്വീറ്റ്. വിവിധ വംശങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങളാണ് ചിത്രത്തില്‍.

Latest Videos

വന്‍പ്രതികരണാണ് ട്വീറ്റിന് ലഭിക്കുന്നത്. ട്വിറ്ററില്‍ ഏറ്റവും അദികം ലൈക്കുകള്‍ ലഭിച്ചിട്ടുള്ള ട്വീറ്റുകളില്‍ രണ്ടാമതാണ് ഇത് ഇപ്പോള്‍. 24 ലക്ഷം പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. വെള്ളക്കാരുടെ മേധാവിത്വം അവകാശപ്പെടുന്നവരുടെ ആക്രമണത്തില്‍ വിര്‍ജീനിയയെ ഷാര്‍ലെറ്റ്‌സ്‌വില്ലെയില്‍ വെള്ളിയാഴ്ച്ച ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ റാലിയെ അപലപിക്കാന്‍ ഷാര്‍ലെറ്റ്‌സ് വില്ലെയില്‍ നടന്ന പ്രകടനത്തിലേക്ക് കാറ് ഓടിച്ചുകയറ്റിയാണ് ഒരു വനിത കൊല്ലപ്പെട്ടത്. 

നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. വര്‍ണവെറിക്കെതിരെ നടന്ന പ്രകടനത്തിലേക്ക് കാറോടിച്ചുകയറ്റി കൊലചെയ്യപ്പെട്ടത് 32കാരിയായ ഹെതര്‍ ഹെയര്‍ ആണെന്ന് സ്ഥിരീകരിച്ചു. പൗരാവകാശ പ്രവര്‍ത്തകയായ ഹെയര്‍ സാമൂഹ്യമാധ്യമ കാമ്പയിനുകളില്‍ സജീവമായ നിമയവിദഗ്ധയാണ്. എന്നാല്‍ ഇതില്‍ തീര്‍ത്തും തണുപ്പന്‍ പ്രതികരണമാണ് പ്രസിഡന്‍റ് ട്രംപ് കൈക്കൊണ്ടത്. അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഒബാമയുടെ ട്വീറ്റ് വൈറലാകുന്നത്.

click me!