നോക്കിയ 3310 ഇപ്പോഴും രാജാവ് തന്നെ; കാരണം ഈ വീഡിയോ പറയും

By Web Desk  |  First Published May 28, 2018, 9:29 PM IST
  • വളരെക്കാലത്തിന് ശേഷമാണ് നോക്കിയ എന്ന ബ്രാന്‍റ് എച്ച്എംഡി ഗ്ലോബല്‍ വിപണിയിലേക്ക് തിരിച്ച് എത്തിച്ചത്

വളരെക്കാലത്തിന് ശേഷമാണ് നോക്കിയ എന്ന ബ്രാന്‍റ് എച്ച്എംഡി ഗ്ലോബല്‍ വിപണിയിലേക്ക് തിരിച്ച് എത്തിച്ചത്. ഇപ്പോഴും നോക്കിയ 3310 ന്‍റെ ഇനിയും അവസാനിക്കാത്ത പ്രൌഡി വിളിച്ചോതുന്ന വീഡിയോ ആണ് വൈറലാകുന്നത്. 

നോക്കിയ 3310ലൂടെ ദശലക്ഷം വോള്‍ട്ട് കടത്തിവിട്ടിട്ടും അതിന് ഒന്നും സംഭവിച്ചില്ലെന്നാണ് ഈ വീഡിയോ കാണിക്കുന്നത്. ഇതിന് ഒപ്പം തന്നെ ഒരു സ്മാര്‍ട്ട്ഫോണും ഇത്തരത്തില്‍ പരീക്ഷണത്തിന് വിധേയമാക്കി.

Latest Videos

ക്രിയോഷന്‍ ഇംഗ്ലീഷ് എന്ന ചാനലിലെ ഈ വീഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടു കഴിഞ്ഞത്. ഈ വീഡിയോയില്‍ നോക്കിയ 3310 ചാര്‍ജ്ജിങ്ങിനെ അതിജീവിക്കുന്നതും. പുതിയ സ്മാര്‍ട്ട്ഫോണ്‍ പരാജയപ്പെടുന്നതും കാണാം.

click me!